[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ മോഹൻലാൽ ചിത്രം; പ്രിയദർശന്റെ സംവിധാനത്തിൽ ക്ലാസിക് ചിത്രത്തിന്റെ പുനരവതരണം..!

മലയാളത്തിന്റെ ഇതിഹാസ രചയിതാവായ എം ടി വാസുദേവൻ നായരുടെ പത്തു ചെറുകഥകൾ ചേർന്ന് ഒരു നെറ്റ്ഫ്ലിക്സ് ആന്തോളജി ഒരുങ്ങുകയാണ്. അതിൽ തന്നെ നാലെണ്ണത്തിന്റെ ചിത്രീകരണം ഏകദേശം പൂർത്തിയായി കഴിഞ്ഞു. ശ്യാമ പ്രസാദ്, ജയരാജ്, സന്തോഷ് ശിവൻ എന്നിവർ ഒരുക്കുന്ന ചിത്രങ്ങൾ പൂർത്തിയായപ്പോൾ പ്രിയദർശൻ ഒരുക്കുന്ന ബിജു മേനോൻ ചിത്രവും പാലക്കാടു ആരംഭിച്ചു കഴിഞ്ഞു. ശിലാലിഖിതം എന്ന കഥയാണ് പ്രിയദർശൻ- ബിജു മേനോൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്നത്. ഇത് കൂടാതെ മറ്റൊരു ചിത്രം കൂടി പ്രിയദർശൻ ഒരുക്കുന്നുണ്ട്. അതിൽ മോഹൻലാൽ ആണ് നായക വേഷത്തിൽ എത്തുന്നത്. എം ടിയുടെ ക്ലാസിക് രചനയായ ഓളവും തീരവും ആണ് പ്രിയദർശൻ – മോഹൻലാൽ ടീമിൽ നിന്ന് എത്തുക എന്ന് ക്യാൻ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. അമ്പതു വർഷം മുൻപ് ഈ കഥ പി എൻ മേനോൻ സിനിമ ആക്കിയിരുന്നു. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് മേക്കിംഗ് മൂവി എന്നാണ് ഓളവും തീരവും അറിയപ്പെടുന്നത്.

മദ്രാസിലെ ഇൻഡോർ ഷൂട്ടിംഗ് ഫ്‌ളോറുകളില്‍ കുടുങ്ങിക്കിടന്നിരുന്ന മലയാള സിനിമയെ പുറം വാതില്‍ ചിത്രീകരണത്തിലൂടെ മുന്നോട്ടു കൊണ്ട് വന്നത് പി.എന്‍. മേനോന്‍ ആയിരുന്നു. ഓളവും തീരവും എന്ന സിനിമയ്ക്കും അതിന്റെ അണിയറപ്രവര്‍ത്തകര്‍ക്കുമുള്ള ആദരമെന്ന നിലയിൽ ഇപ്പോൾ ആ ചിത്രം പുനരവതരിപ്പിക്കുകയാണ് പ്രിയദർശൻ. ഓളവും തീരത്തിലെ നായകനായ ബാപ്പുട്ടിയെ മോഹൻലാൽ അവതരിപ്പിക്കുമ്പോൾ നബീസ എന്ന കഥാപാത്രമായി ആരാണ് എത്തുന്നത് എന്ന് തീരുമാനിച്ചിട്ടില്ല. മധുവും ഉഷാനന്ദിനിയുമാണ് പി എൻ മേനോൻ ഒരുക്കിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചാരുചിത്ര പ്രൊഡക്ഷന്റെ ബാനറില്‍ പി.എ. ബക്കറാണ് അന്ന് ഓളവും തീരവും നിര്‍മ്മിച്ചത് എങ്കിൽ ഈ പുതിയ ചിത്രം നിർമ്മിക്കുന്നത് ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ആര്‍.പി.എസ്.ജി ഗ്രൂപ്പ് എന്നിവർ ചേർന്നാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.