Big race among distributors in Kerala to bag the distribution rights of Superstar's Petta
സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി പ്രശസ്ത സംവിധായകൻ കാർത്തിക് സുബരാജ് ഒരുക്കിയ ചിത്രമാണ് പേട്ട. അദ്ദേഹം തന്നെ രചനയും നിർവഹിച്ച ഈ ചിത്രത്തിൽ വിജയ് സേതുപതി, ബോബി സിംഹ, നവാസുദ്ധീന് സിദ്ദിഖി, സിമ്രാൻ, തൃഷ തുടങ്ങി ഒരു വമ്പൻ താര നിര തന്നെ അണിനിരക്കുന്നുണ്ട്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ ഇതിനോടകം സൂപ്പർ ഹിറ്റായി മാറി കഴിഞ്ഞു. വരുന്ന ജനുവരി രണ്ടാം വാരത്തിൽ പൊങ്കൽ റിലീസ് ആയാണ് പേട്ട പ്രദർശനം ആരംഭിക്കാൻ പോകുന്നത്. എന്നാൽ കേരളത്തിലെ ഈ ചിത്രത്തിന്റെ വിതരണാവകാശത്തിനായി വമ്പൻ മത്സരമാണ് നടക്കുന്നത്.
രജനികാന്തിന്റെ കാല , ധനുഷ് ചിത്രമായ വട ചെന്നൈ എന്നിവ കേരളത്തിൽ വിതരണം ചെയ്ത മിനി സ്റ്റുഡിയോ, അജിത്തിന്റെ വിവേകം, രജനികാന്ത്- ശങ്കർ ചിത്രമായ എന്തിരൻ 2 എന്നിവ ഇവിടെ വിതരണം ചെയ്ത ടോമിച്ചൻ മുളകുപാടത്തിന്റെ മുളകുപാടം ഫിലിംസ്, ദളപതി വിജയ്‌യുടെ സർക്കാർ ഇവിടെ എത്തിച്ച റാഫിയുടെ ഇഫാർ ഇന്റർനാഷണൽ, പിന്നെ ആമർ ഫിലിംസ് എന്നിവയാണ് പേട്ടയുടെ വിതരവകാശം സ്വന്തമാക്കാനുള്ള മത്സരത്തിൽ മുൻപിൽ ഉള്ളത്. ഇവരെ കൂടാതെ മറ്റാരെങ്കിലും കറുത്ത കുതിരയായി അവസാന നിമിഷം മുന്നിലെത്തുമോ എന്നറിയില്ല. ഇതുവരെ ചിത്രത്തിന്റെ വിതരണാവകാശം സംബന്ധിച്ച് ഡീലുകൾ ഒന്നും തന്നെ ആയിട്ടില്ല എന്നുള്ള റിപ്പോർട്ടുകൾ ആണ് വരുന്നത്. ഏതായാലും പേട്ട കേരളത്തിൽ എത്തുന്നത് വമ്പൻ റിലീസ് ആയാവും എന്നുറപ്പാണ്. തല അജിത്തിന്റെ വിശ്വാസവും പേട്ടയുടെ ഒപ്പം തന്നെയാണ് റിലീസ് ചെയ്യുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.