മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവ്വം. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഈ ചിത്രം ഈ വരുന്ന ഫെബ്രുവരി ഇരുപത്തിനാലിനു ആണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇപ്പോഴിതാ ആ ചിത്രത്തിൽ മമ്മൂട്ടിയുടെ ഒപ്പം അഭിനയിച്ച പ്രശസ്ത നടനായ ജിനു ജോസെഫ് ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ്. മമ്മുക്കയുടെ അനിയൻ ആയാണ് താൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് ജിനു ജോസെഫ് പറയുന്നത്. കൂടുതൽ എന്തെങ്കിലും പറയാൻ ഉള്ള അനുവാദം തനിക്കു ഇല്ലെന്നും ജിനു പറയുന്നു. ക്ലാസും മാസ്സും ചേർന്ന ഒരു ചിത്രമായിരിക്കും ഭീഷ്മ പർവ്വം എന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. സൈമൺ എന്ന കഥാപാത്രമായാണ് ജിനു ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തിന്റെ കാരക്ടർ പോസ്റ്റർ കുറച്ചു നാൾ മുൻപേ തന്നെ പുറത്തു വിട്ടിരുന്നു. ഈ അടുത്തിടെ ഭീമന്റെ വഴി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രശംസയാണ് ജിനു നേടിയെടുത്തത്.
അഷ്‌റഫ് ഹംസ ഒരുക്കിയ ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ കോസ്‌തേപ്പ് എന്ന് പേരുള്ള ഹാസ്യരസ പ്രധാനമായ വില്ലൻ കഥാപാത്രമാണ് ജിനു അവതരിപ്പിച്ചത്. മമ്മൂട്ടി, ജിനു ജോസെഫ് എന്നിവർ കൂടാതെ ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ഷെബിൻ ബെൻസൺ എന്നിവരും അഭിനയിച്ചിട്ടുള്ള ഭീഷ്മ പർവ്വം സംവിധായകൻ അമൽ നീരദ്, നവാഗതനായ ദേവദത് ഷാജി എന്നിവർ ചേർന്നാണ് രചിച്ചത്. അമൽ നീരദ് തന്നെ നിർമ്മിക്കുകയും ചെയ്ത ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും എഡിറ്റ് ചെയ്തത് വിവേക് ഹർഷനും സംഗീതമൊരുക്കിയത് സുഷിൻ ശ്യാമുമാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.