മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമായ ഭീഷ്മ പർവ്വത്തിന്റെ ആദ്യ ടീസർ ഏതാനും ദിവസങ്ങൾക്കു മുൻപാണ് റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ മാസ്സ് ആക്ഷനും ഡയലോഗും നിറഞ്ഞ ഈ ടീസർ ആരാധകരെ ആവേശം കൊള്ളിച്ചതിനൊപ്പം തന്നെ ഈ ചിത്രത്തിന് മേൽ പ്രേക്ഷകർക്കുള്ള പ്രതീക്ഷകളും വർധിപ്പിച്ചിട്ടുണ്ട്. ഒരു പക്കാ മാസ്സ് സ്റ്റൈലിഷ് ചിത്രമായിരിക്കും ഇതിനുള്ള സൂചനയാണ് ഇതിന്റെ ടീസർ നമ്മുക്ക് തരുന്നത് മാർച്ച് മൂന്നിന് ആഗോള റിലീസ് ആയി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തത് അമൽ നീരദ് ആണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി തുടരുന്ന ഈ ടീസർ ആദ്യ ദിനം റെക്കോർഡ് കാഴ്ചക്കാരെയാണ് നേടിയത്. ആദ്യ ദിനത്തിലെ യൂട്യൂബ് വ്യൂസ് അപ്‌ഡേറ്റഡ് ആയ ലിസ്റ്റിൽ രണ്ടാം സ്ഥാനവും റിയൽ ടൈം യൂട്യൂബ് വ്യൂസ് നോക്കിയാൽ ആ ലിസ്റ്റിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയുമാണ് ഭീഷ്മ പർവ്വം ടീസർ ശ്രദ്ധ നേടിയത്. അപ്‌ഡേറ്റഡ് വ്യൂസ് ലിസ്റ്റിൽ ഒമർ ലുലു ഒരുക്കിയ ഒരു അഡാർ ലവ് എന്ന സിനിമയുടെ ടീസർ ആണ് ഒന്നാമത് ഉള്ളത്.
4.68 മില്യൺ കാഴ്ചക്കാരാണ് ഒമർ ലുലു ചിത്രത്തിന്റെ ടീസറിന് ഉള്ളത് എങ്കിൽ, ഭീഷ്മ പർവ്വം ടീസർ നേടിയത് 2.95 മില്യൺ കാഴ്ച്ചക്കാരെയാണ്. റിയൽ ടൈം വ്യൂസ് ലിസ്റ്റിൽ 3.3 മില്ല്യൺ വ്യൂസ് നേടിയ ആറാട്ട് ടീസറിന് പുറകിൽ മൂന്നാം സ്ഥാനവും ഭീഷ്മ പർവ്വം റ്റീസർ നേടി. സംവിധായകൻ അമൽ നീരദ്, നവാഗതനായ ദേവദത് ഷാജി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ ആണ്. മമ്മൂട്ടിക്കൊപ്പം ഒരു വലിയ താരനിര തന്നെയണിനിരക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും അമൽ നീരദ് തന്നെയാണ്. സുഷിൻ ശ്യാം ഈണം നൽകിയ ഈ ചിത്രത്തിലെ ഒരു ഗാനവും നേരത്തെ റിലീസ് ചെയ്തിരുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.