[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അൻപതിലധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം; ആഗോള റിലീസിൽ പുതിയ റെക്കോർഡിട്ടു ആറാട്ട്..!

നാല്പത്തിയേഴു രാജ്യങ്ങളിൽ റിലീസ് ചെയ്ത മലയാള ചിത്രമായ മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹമായിരുന്നു ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ തീയേറ്റർ റിലീസ് ചെയ്ത മലയാള ചിത്രം എന്ന റെക്കോർഡ് കൈവശം വെച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ അന്പത്തിയെട്ടു രാജ്യങ്ങളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് മോഹൻലാൽ നായകനായ ആറാട്ട് എന്ന മാസ്സ് ചിത്രം. ഗൾഫ് രാജ്യങ്ങൾ കൂട്ടാതെ തന്നെ 52 രാജ്യങ്ങളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യുക എന്ന് ഇതിന്റെ ഓവർസീസ് വിതരണം ചെയ്യുന്ന വിംഗിൾസ് എന്റർടൈൻമെന്റ് ഒഫീഷ്യൽ ആയി തന്നെ പുറത്തു വിട്ടു. അതോടൊപ്പം ഈ ചിത്രം റിലീസ് ചെയ്യുന്ന രാജ്യങ്ങളുടെ ലിസ്റ്റും അവർ പുറത്തു വിട്ടിട്ടുണ്ട്. ഇതുവരെ മലയാള സിനിമ റിലീസ് ചെയ്യാത്ത ആറു രാജ്യങ്ങളിൽ കൂടി അവർ ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. 630 ഇൽ അധികം ലൊക്കേഷനുകളിൽ 47 രാജ്യങ്ങളിൽ ആണ് മരക്കാർ എന്ന ചിത്രം അഞ്ചു ഭാഷകളിൽ ആയി റിലീസ് ചെയ്തത്. എന്നാൽ ആറാട്ട് ഒറ്റ ഭാഷയിൽ തന്നെ അതിലും കൂടുതൽ ലൊക്കേഷനുകളിൽ ആണ് എത്തുക.

നോർത്ത് അമേരിക്കയിൽ മാത്രം മുന്നൂറിൽ അധികം സ്‌ക്രീനുകളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. അമേരിക്ക, കാനഡ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട നോർത്ത് അമേരിക്കൻ മാർക്കറ്റിൽ ഇതിനു മുൻപത്തെ ഏറ്റവും വലിയ മലയാളം റിലീസ് 180 ഓളം ലൊക്കേഷനുകളിൽ എത്തിയ മരക്കാർ അറബിക്കടലിന്റെ സിംഹമാണ്. 150 ലൊക്കേഷനുകൾ അമേരിക്കയിലും 30 ലൊക്കേഷനുകൾ ക്യാനഡയിലുമായിട്ടാണ് മരക്കാർ എത്തിയത്. അത് കൂടാതെ കേരളത്തിലെ 90 % സ്‌ക്രീനുകളിലും ആറാട്ട് റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഓസ്ട്രേലിയ, ന്യൂസീലൻഡ്, മറ്റു യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ റിലീസ് നേടാൻ പോവുകയാണ് ആറാട്ട്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് ഫെബ്രുവരി പതിനെട്ടിനാണ് ആഗോള റിലീസ് ആയി എത്തുക.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

15 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.