[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പുതിയ തെന്നിന്ത്യൻ റെക്കോർഡ് സൃഷ്ടിച്ചു ദളപതി വീണ്ടും; ബീസ്റ്റിലെ അറബിക് കുത്ത് ഗാനം ട്രെൻഡിങ്.!

ഇന്നലെ വൈകുന്നേരമാണ് ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റ് എന്ന ചിത്രത്തിലെ അറബിക് കുത്ത് സോങ് റിലീസ് ചെയ്തത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ്. അദ്ദേഹം ഈണം പകർന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് തമിഴ് യുവ സൂപ്പർ താരം ശിവകാർത്തികേയനും ഈ ഗാനം ആലപിച്ചത് അനിരുദ്ധ് രവിചന്ദർ, ജോണിത ഗാന്ധി എന്നിവർ ചേർന്നുമാണ്. അറബിക് സ്റ്റൈൽ മ്യൂസിക്, വരികൾ എന്നിവക്കൊപ്പം തമിഴ് ബീറ്റുകൾ മിക്സ് ചെയ്തു ഒരുക്കിയ ഈ ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് റിലീസ് ചെയ്തത്. അതിനൊപ്പം തന്നെ വിജയ്, പൂജ ഹെഗ്‌ഡെ എന്നിവരുടെ കിടിലൻ നൃത്ത ചുവടുകളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തായാലും റിലീസ് ചെയ്ത നിമിഷം മുതൽ ട്രെൻഡിങ് ആയ ഈ ഗാനം ഇപ്പോൾ പുതിയ തെന്നിന്ത്യൻ റെക്കോർഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ്. ആദ്യ ദിനം ഏറ്റവും കൂടുതൽ യൂട്യൂബ് കാഴ്ചക്കാരെ ലഭിക്കുന്ന തെന്നിന്ത്യൻ ലിറിക് വീഡിയോ ആണ് ഇപ്പോൾ ഈ അറബിക് കുത്ത് സോങ് ലിറിക് വീഡിയോ.

ഇതിനോടകം 17 മില്യണിൽ അധികം കാഴ്ചക്കാരെ നേടിയ ഈ വീഡിയോ ഏകദേശം 2 മില്യൺ ലൈക്‌സും നേടിയാണ് റെക്കോർഡ് ഇട്ടതു. 14.73 മില്യൺ വ്യൂസ് നേടിയ കലാവതി എന്ന തെലുങ്കു ലിറിക് വീഡിയോ ഇട്ട റെക്കോർഡ് ആണ് ഈ അറബിക് കുത്ത് സോങ് ലിറിക്കൽ വീഡിയോ മറികടന്നത്. മഹേഷ് ബാബു- കീർത്തി സുരേഷ് ടീം അഭിനയിച്ച സർക്കാരു വാരി പാട്ട എന്ന ചിത്രത്തിലെ കലാവതി എന്ന ഗാനം ഇന്നലെയാണ് ആ റെക്കോർഡ് സൃഷ്ടിച്ചത് എങ്കിൽ ഒറ്റ ദിവസം കഴിഞ്ഞപ്പോൾ തന്നെ ബീസ്റ്റ് ഗാനം ആ റെക്കോർഡ് സ്വന്തം പേരിലാക്കി. പരശുറാം സംവിധാനം ചെയ്തിരിക്കുന്ന മഹേഷ് ബാബു ചിത്രത്തിന് സംഗീതം ഒരുക്കിയത് തമൻ എസ് ആണ്. ബീസ്റ്റ്‌ എന്ന ദളപതി ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ആണ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

14 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.