[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Gallery

ഗ്ലാമറസ് ആയി പുത്തൻ ലുക്കിൽ മീര ജാസ്മിൻ; ചിത്രങ്ങൾ കാണാം..!

21 വർഷങ്ങൾക്കു മുൻപ് ലോഹിതദാസ് ഒരുക്കിയ സൂത്രധാരൻ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നായികാ താരമാണ് മീര ജാസ്മിൻ. പിന്നീട് മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം, പൃഥ്വിരാജ് തുടങ്ങി മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളുടേയും നായികയായി തിളങ്ങിയ മീര ജാസ്മിൻ, മണി രത്‌നം ഒരുക്കിയ തമിഴ് ചിത്രം ഉൾപ്പെടെയുള്ള അന്യ ഭാഷാ ചിത്രങ്ങളിലും വമ്പൻ പ്രകടനം നടത്തി കയ്യടി നേടിയ നായികയാണ്. മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി അറിയപ്പെടുന്ന മീര ദേശീയ അവാർഡ് ജേതാവ് കൂടിയാണ് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഇപ്പോഴിതാ സത്യൻ അന്തിക്കാട് ഒരുക്കുന്ന പുതിയ ജയറാം ചിത്രത്തിലൂടെ ഒരിടവേളക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തുകയാണ് മീര. അതിന്റെ ഭാഗമായി ഇപ്പോൾ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഈ താരം. അടുത്തിടെയാണ് തന്റെ ഇൻസ്റ്റഗ്രാം അരങ്ങേറ്റം ഒഫീഷ്യൽ ആയി തന്നെ മീര നടത്തിയത്.

തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും പുത്തൻ മേക് ഓവർ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ഇപ്പോൾ സ്ഥിരമായി മീര പങ്കു വെക്കുകയും അതെല്ലാം വൈറലായി മാറുകയും ചെയ്യുകയാണ്. ഇപ്പോഴിതാ ഗ്ലാമറസ് ആയി മീര നടത്തിയ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. തന്റെ മടങ്ങി വരവ് പൂർണ്ണമായും ആസ്വദിക്കുന്ന മീര, ഏറെ സന്തോഷവതിയാണെന്നാണ് മീര പങ്കു വെക്കുന്ന വീഡിയോകളും ചിത്രങ്ങളും നമ്മളോട് പറയുന്നത്. ഒരുപിടി ഗംഭീര ചിത്രങ്ങളാണ് നായികയായി മീര നമ്മുക്ക് സമ്മാനിച്ചിട്ടള്ളത്. അത്കൊണ്ട് തന്നെ വലിയ സ്വീകരണമാണ് ഈ തിരിച്ചു വരവിൽ ആരാധകർ മീര ജാസ്മിന് നൽകുന്നത് എന്ന് പറയാം.

ഫോട്ടോ കടപ്പാട്: Rahul Jhangiani

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

13 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.