[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഏറ്റു മുട്ടാൻ റോക്കിയും ബീസ്റ്റും; ബോക്സ് ഓഫീസിൽ വരുന്നത് ദളപതി- യാഷ് യുദ്ധം..!

ഇന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണ് കെ ജി എഫ് 2. കന്നഡയിലെ റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തിയ ഈ ചിത്രത്തിന്റെ ആദ്യ ഭാഗം മെഗാ ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. അതുകൊണ്ട് തന്നെ, പ്രശാന്ത് നീൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് അക്ഷമരായാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സഞ്ജയ് ദത്ത്, രവീണ ടണ്ഠൻ തുടങ്ങി വലിയ താരങ്ങളും ഈ രണ്ടാം ഭാഗത്തിൽ യാഷിനൊപ്പം ഉള്ളത് ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നുണ്ട്. വരുന്ന ഏപ്രിൽ പതിനാലിന് ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. എന്നാൽ ബോക്സ് ഓഫീസിൽ ഒരു വമ്പൻ എതിരാളിയെ ആണ് യാഷ് നേരിടാൻ പോകുന്നത് എന്ന റിപ്പോർട്ടുകൾ ആണ് ലഭിക്കുന്നത്. കാരണം, ഇതേ ദിവസം തന്നെയാണ് ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റ്‌ എന്ന തമിഴ് ചിത്രവും റിലീസ് ചെയ്യാൻ പോകുന്നത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ഈ സ്റ്റൈലിഷ് മാസ്സ് ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. ഇന്ന് തെന്നിന്ത്യയിലെ എന്ന് മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് വിജയ്. അത്കൊണ്ട് തന്നെ ഒരു വിജയ് ചിത്രത്തിന് ഇവിടെ ലഭിക്കുന്ന റിലീസും അതുപോലെ സ്വീകരണവും വളരെ വലുതാണ്. ഓവർസീസ് മാർക്കറ്റിലും വിജയ് വലിയ ശ്കതി ആയി വളർന്നു കഴിഞ്ഞു. അത്കൊണ്ട് തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടേ കാത്തിരിക്കുന്ന രണ്ടു വമ്പൻ ചിത്രങ്ങൾ ഒരേ ദിവസം എത്തുകയാണ് എങ്കിൽ അതിന്റെ ഫലം എന്താവുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകരും സിനിമ പ്രേമികളും. യാഷ്, ദളപതി എന്നിവർ കരിയറിലെ ഏറ്റവും ഹൈപ്പുള്ള ചിത്രങ്ങളുമായി വന്നു ബോക്സ് ഓഫീസിൽ ഏറ്റു മുട്ടിയാൽ ആര് ജയിക്കും എന്നതിന് അനുസരിച്ചു ഇരിക്കും ഇനി തെന്നിന്ത്യയിലെ ഈ താരരാജാക്കന്മാരുടെ താരമൂല്യത്തിന്റെ വളർച്ചയും.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

14 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.