തെലുങ്കിലെ സൂപ്പർ താരങ്ങളിൽ ഒരാളായ നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യ ഒരു വമ്പൻ റെക്കോർഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ്. അദ്ദേഹം നായക വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് അഖണ്ഡ. ആ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ കഴിഞ്ഞ മാസമാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ആ ടീസർ അമ്പതു മില്ല്യൺ വ്യൂസ് യൂട്യൂബിൽ നിന്ന് നേടി കുതിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഏറ്റവും വേഗത്തിൽ അമ്പതു മില്യൺ കാഴ്ചക്കാരെ നേടിയ തെലുങ്കു സിനിമ ടീസർ ആണിതെന്നാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. അത് സത്യമാണെങ്കിൽ തെലുങ്കിലെ മറ്റു വമ്പൻ താരങ്ങളായ ചിരഞ്ജീവി, മഹേഷ് ബാബു, അല്ലു അർജുൻ, റാം ചരൺ, ജൂനിയർ വേണ്ടി ആർ, പ്രഭാസ് എന്നിവരുടെ ചിത്രങ്ങളുടെ ടീസറുകൾ സൃഷ്‌ടിച്ച പല റെക്കോർഡുകളും ബാലയ്യയുടെ ഈ ചിത്രത്തിന്റെ ടീസർ തകർത്തു കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്ത ഗെറ്റപ്പിൽ, രൗദ്ര ഭാവത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ബാലയ്യയുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ഈ ടീസറിന്റെ പ്രത്യേകത. സൂപ്പർ ഹിറ്റ് സംവിധായകനായ ബോയപ്പട്ടി ശ്രീനുവാണ് അഖണ്ഡ ഒരുക്കിയിരിക്കുന്നത്.
പ്രഘ്യാ ജൈസ്വാൾ, ശ്രീകാന്ത് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ദ്വാരക ക്രിയേഷൻസിന്റെ ബാനറിൽ മിര്യാല രവിന്ദർ റെഡ്ഢിയാണ് നിർമ്മിക്കുന്നത്. തമൻ എസ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കുന്നത് രാം പ്രസാദ് ആണ്. സിംഹ, ലെജൻഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം ബാലയ്യ- ബോയപ്പട്ടി ശ്രീനു ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിനയ വിധേയ രാമ എന്ന രാം ചരൻ ചിത്രമായിരുന്നു ബോയപ്പട്ടി ശ്രീനുവിന്റെ തൊട്ടു മുൻപത്തെ റിലീസ്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന അഖണ്ഡ എന്ന ചിത്രം നന്ദമുറി ബാലകൃഷ്ണയുടെ 106 ആം ചിത്രമാണ്. ബാലയ്യ ഇരട്ട വേഷത്തിലാണ് ഇതിൽ എത്തുന്നത് എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. മെയ് 28 നാണു അഖണ്ഡയുടെ ആഗോള റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.