[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കിയ സംവിധായകൻ; കഥ പോലും കേൾക്കാതെ ഞാൻ ഡേറ്റ് കൊടുക്കുന്ന ഒരേ ഒരാൾ: പൃഥ്വിരാജ് സുകുമാരൻ പറയുന്നു..!

മലയാളത്തിന്റെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ നടനായും നിർമ്മാതാവായും ഒപ്പം സംവിധായകനായും ഇവിടെ സ്വന്തമായി ഒരിടം കണ്ടെത്തിയ പ്രതിഭയാണ്. നടനെന്ന നിലയിൽ വലിയ തിരക്കിൽ നിൽക്കുമ്പോഴും മികച്ച ചിത്രങ്ങൾ നിർമ്മിക്കാനും ഒപ്പം സംവിധാനം ചെയ്യാനും സമയം കണ്ടെത്തുന്നു ഈ നടൻ. മോഹൻലാൽ നായകനായ ലുസിഫെർ ഒരുക്കിയ പൃഥ്വിരാജ്, ഇനി അതിന്റെ രണ്ടും മൂന്നും ഭാഗങ്ങളും മോഹൻലാലിനെ നായകനാക്കി ഒരുക്കും. അതോടൊപ്പം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിലും പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടാക്കിയ ഒരു സംവിധായകനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. ലാൽ ജോസ് ആണ് ആ സംവിധായകൻ.

സലിം കുമാർ നായകനായ അച്ഛനുറങ്ങാത്ത വീട് എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് പൃഥ്വിരാജ് നായകനായി ലാൽ ജോസ് ഒരുക്കിയ ക്ലാസ്സ്മേറ്റ്‌സ്, അയാളും ഞാനും തമ്മിൽ എന്നീ ചിത്രങ്ങൾ ഒരു നടൻ എന്ന നിലയിലും ഒരു താരം എന്ന നിലയിലും പൃഥ്വിരാജ് സുകുമാരന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവായി മാറി. ലാൽ ജോസ് തന്നെയാണ് പൃഥ്വിരാജിന്റെ സഹോദരൻ ഇന്ദ്രജിത്, ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണ്ണിമ എന്നിവരുടെയും കരിയറിലെ നിർണ്ണായക വേഷങ്ങൾ അവർക്ക് സമ്മാനിച്ചത്. അങ്ങനെ തന്റെ കുടുംബത്തിലെ ഓരോ ആളിന്റെയും സിനിമയിലെ വളർച്ചയിൽ ലാൽ ജോസ് വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നും ഒരു സംവിധായകന്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ കഥ പോലും ചോദിക്കാതെ താൻ തന്റെ ഡേറ്റ് കൊടുക്കണമെങ്കില്‍ അത് ലാല്‍ജോസ് എന്ന സംവിധായകനായിരിക്കണമെന്നും പൃഥ്വിരാജ് വെളിപ്പെടുത്തുന്നു. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം ഉടനെ സംഭവിക്കും എന്ന പ്രതീക്ഷയിലാണ് പൃഥ്വിരാജ് ആരാധകർ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.