[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സിനിമാ ജീവിതം മാറ്റി മറിച്ച ആ ഓർമ്മ പങ്കു വെച്ച് അല്ലു അർജുൻ..!

ഇന്ന് തെന്നിന്ത്യൻ സിനിമയിലെ വലിയ താരങ്ങളിൽ ഒരാളാണ് തെലുങ്കിലെ സ്റ്റൈലിഷ് സ്റ്റാർ എന്നറിയപ്പെടുന്ന അല്ലു അർജുൻ. തെലുങ്ക് സംസ്ഥാനങ്ങൾക്കു പുറമെ നമ്മുടെ കേരളത്തിലും ഒട്ടേറെ ആരാധകരാണ് ഈ നടനുള്ളത്. അല്ലു അർജുന്റെ കിടിലൻ ഡാൻസും ഫൈറ്റും ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നർത്തകരിൽ ഒരാൾ കൂടിയാണ് അല്ലു അർജുൻ. ഇപ്പോൾ സുകുമാർ ഒരുക്കുന്ന പുഷ്പ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് അല്ലു അർജുൻ അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ് പുഷ്പ. മലയാളി താരം ഫഹദ് ഫാസിലാണ് ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്നത്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ ഒരു ചിത്രത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വെക്കുകയാണ് ഈ താരം. പതിനേഴു വർഷം മുൻപ് റിലീസ് ചെയ്ത ആര്യ എന്ന ചിത്രമാണ് അല്ലു അർജുനെ തെന്നിന്ത്യ മുഴുവൻ തരംഗമാക്കിയത്. ആ ചിത്രമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്നു പറയുന്നു അല്ലു അർജുൻ. സുകുമാറിന്‍റെ സംവിധാനത്തിലെത്തിയ ഈ റൊമാന്‍റിക് ആക്ഷന്‍ ചിത്രത്തിലാണ് അല്ലു ആദ്യമായി ടൈറ്റിൽ റോൾ ചെയ്തത് എന്ന പ്രത്യേകതയുമുണ്ട്. കേരളത്തിലും വലിയ തരംഗം ഉണ്ടാക്കിയ ചിത്രമാണ് ആര്യ.

ആര്യ എന്ന ചിത്രത്തിന്റെ റിലീസിന് പതിനേഴു വർഷം തികയുന്ന ദിവസം ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അല്ലു അർജുൻ പങ്കു വെച്ച വാക്കുകൾ ഇങ്ങനെ, ആര്യയ്ക്ക് ഇന്ന് 17 വയസ്. എന്‍റെ ജീവിതം ഏറ്റവുമധികം മാറ്റിമറിച്ച അനുഭവമാണ് അത്. ഫീല്‍ മൈ ലവ് എന്ന് ഞാന്‍ അതിൽ പറഞ്ഞതിന് ശേഷമാണ് പ്രേക്ഷകരുടെ സ്നേഹം എന്നിലേക്ക് പെയ്‍തു തുടങ്ങിയത്. ദില്‍ രാജു നിര്‍മ്മിച്ച ആര്യയിൽ അനുരാധ മെഹ്‍തയാണ് നായികയായി അഭിനയിച്ചത്. ഇവരെ കൂടാതെ ശിവ ബാലാജി, രാജന്‍ പി ദേവ്, സുബ്ബരാജു, സുനില്‍, വേണു മാധവ് തുടങ്ങിയവരും ഇതിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു. ആര്യ, ആര്യ 2 എന്നിവക്ക് ശേഷം അല്ലു അർജുൻ വീണ്ടും സുകുമാറുമായി ഒന്നിക്കുന്ന ചിത്രമാണ് പുഷ്പ. ഇപ്പോൾ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഹോം ക്വാറന്‍റൈനില്‍ ആണ് അല്ലു അർജുൻ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.