മലയാള സിനിമയിലെ ഒരു കാലഘട്ടത്തിലെ മിന്നും താരമായിരുന്നു അന്തരിച്ചു പോയ നടൻ സുകുമാരൻ. ആ സുകുമാരന്റെയും ഭാര്യയും നടിയുമായ മല്ലിക സുകുമാരന്റെയും രണ്ടു മക്കളും ഇന്ന് മലയാള സിനിമയിലെ താരങ്ങളാണ്. മൂത്ത മകൻ ഇന്ദ്രജിത് സുകുമാരൻ മലയാള സിനിമയുടെ പുതു തലമുറയിലെ ഏറ്റവും മികച്ച നടന്മാരിലൊരാൾ എന്ന് പേരെടുത്തപ്പോൾ അഭിനയവും സംവിധാനവും നിർമ്മാണവും തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കി മലയാള സിനിമയിലെ യുവ സൂപ്പർ താരമായി മാറിയ ആളാണ് സുകുമാരന്റെ ഇളയ മകൻ പൃഥ്വിരാജ് സുകുമാരൻ. ഇപ്പോഴിതാ പൃഥ്വിരാജ് സുകുമാരനെ കുറിച്ചുള്ള തന്റെ പഴയ ഒരോർമ പങ്കു വെക്കുകയാണ് മലയാള സിനിമയിലെ ഓൾ റൗണ്ടർ എന്നറിയപ്പെടുന്ന, നടനും സംവിധായകനും രചയിതാവുമൊക്കെയായ ബാലചന്ദ്ര മേനോൻ. തന്റെ സിനിമാ ഓർമ്മകൾ പങ്കു വെക്കുന്ന ഫിൽമി ഫ്രൈഡേയുടെ പുതിയ ലക്കത്തിലാണ് അദ്ദേഹം സുകുമാരൻ, മക്കളായ ഇന്ദ്രജിത്, പൃഥ്വിരാജ് എന്നിവരെ കുറിച്ചുള്ള ചില ഓർമ്മകൾ പങ്കു വെക്കുന്നത്.
ഒരിക്കൽ താര സംഘടനയായ അമ്മയുടെ മീറ്റിങ്ങിൽ സുകുമാരനെത്തിയത് തന്റെ രണ്ടു മക്കളുമായാണ്. ഇവര് പിള്ളേരല്ലേ സുകുമാരാ, ഇവരെ എന്തിനാ അമ്മയുടെ മീറ്റിങിൽ കൊണ്ടുവന്നത് എന്ന് താനപ്പോൾ വെറുതെ സുകുമാരനോട് ചോദിച്ചെന്നും ബാലചന്ദ്ര മേനോൻ പറയുന്നു. അതിനു സുകുമാരൻ പറഞ്ഞ മറുപടി, നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പർ സ്റ്റാറുകൾ വേണ്ടേ ആശാനേ. നിങ്ങൾക്ക്. അതുകൊണ്ട് നേരത്തെ കൊണ്ട് വന്നതാ എന്നാണ്. എന്തായാലും അദ്ദേഹത്തിന്റെ നാവു പൊന്നായി എന്നും എല്ലാത്തിനും കൃത്യമായി പ്ലാനുള്ള സുകുമാരനെ പോലെ തന്നെ മല്ലികയും മക്കളെ കൃത്യ സമയത്തു ലോഞ്ച് ചെയ്യുകയും അവർ രണ്ടു പേരും ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായി മാറുകയും ചെയ്തെന്നു ബാലചന്ദ്ര മേനോൻ പറയുന്നു. അതോടൊപ്പം അദ്ദേഹം ഓർത്തെടുക്കുന്നു മറ്റൊരു സംഭവം സൈനിക സ്‌കൂളിൽ താനൊരിക്കൽ മുഖ്യ അതിഥിയായി പോയപ്പോൾ ഉള്ളതാണ്. അന്നവിടെ താൻ ചെന്നപ്പോൾ മിലിറ്ററി യൂണിഫോമിൽ അവിടുത്തെ വിദ്യാർത്ഥി ആയിരുന്ന പൃഥ്വിരാജിനെ കണ്ടതാണ് ബാലചന്ദ്ര മേനോന്റെ ഓർമകളിൽ നിറയുന്നത്. അതുപോലെ സുകുമാരന്റെ നടക്കാതെ പോയ ആഗ്രഹമായിരുന്നു ഒരു ചിത്രം സംവിധാനം ചെയ്യുക എന്നതും ബാലചന്ദ്ര മേനോൻ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.