[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദുൽഖർ സൽമാൻ ചിത്രത്തെ അഭിനന്ദിച്ച് രജനികാന്ത്

തമിഴ് സിനിമ ലോകത്ത് ഈ വർഷം ഒട്ടും പ്രതീക്ഷ ഇല്ലാതെ കടന്നു വരുകയും പിന്നീട് വലിയ വിജയം കൈവരിച്ച് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താൽ. ദുൽഖർ സൽമാൻ, ഋതു വർമ്മ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് ദേസിങ് പെരിയസ്വാമിയാണ്. അടുത്തിടെ സംവിധായകൻ ദേസിങ് പെരിയസ്വാമിയെ സൂപ്പർസ്റ്റാർ രജനികാന്ത് വിളിക്കുകയുണ്ടായി. ദുൽഖർ ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താൽ രജനികാന്ത് കാണാൻ ഇടയാവുകയും തനിക്ക് ഏറെ ഇഷ്ടപ്പെട്ടു എന്നും അഭിനന്ദനം അറിയിക്കാൻ വേണ്ടിയാണ് സംവിധായകനെ താരം നേരിട്ട് ഫോണിലൂടെ വിളിച്ചത്. ഇരുവരുടെ ഫോൺ സംഭാഷണം ലീക്ക് ആവുകയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുകയാണ്.

ഫോൺ സംഭാഷണത്തിൽ രജനികാന്ത് സംവിധായകൻ ദേസിങ് പെരിയസ്വാമിയെ പ്രശംസകൾ കൊണ്ട് മൂടുകയായിരുന്നു. താങ്കളുടെ വർക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നും തനിക്ക് വേണ്ടി ഒരു രസകരമായ കഥയുമായി മുന്നോട്ട് വരുവാൻ രജനികാന്ത് തന്നെ ആവശ്യപ്പെടുകയുണ്ടായി. സംവിധായകൻ പെരിയസ്വാമി രജനികാന്തിന്റെ വലിയ ഒരു ആരാധകൻ കൂടിയാണ്. പല അഭിമുഖങ്ങളിൽ രജിനികാന്തിനോടുള്ള ഇഷ്ടത്തെ കുറിച്ചു അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. സൂപ്പർസ്റ്റാർ തന്നെ വിളിച്ച വിവരം സംവിധായകൻ ട്വിറ്ററിലൂടെ പങ്കുവെക്കുകയുണ്ടായി.

കുറെ ട്വിസ്റ്റുകൾ അടങ്ങുന്ന ഒരു ക്ലീൻ എന്റർട്ടയിനറാണ് കണ്ണും കണ്ണും കൊള്ളയടിത്താൽ. രക്ഷൻ, നിരഞ്ജനി, ഗൗതം മേനോൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കുകയും ചെയ്തിരുന്നു.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 day ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

4 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.