ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാവായി മാറിയ താരമാണ് നടൻ ബൈജു. അഭിനയത്തിനു പുറമേ ബൈജുവിന്റെ സംസാരശൈലിക്കും ആരാധകർ ഏറെയാണ്. വെട്ടി തുറന്നുള്ള മറുപടിയും മറയില്ലാതെ തുറന്നു പറച്ചിലും ബൈജുവിനെ മറ്റുള്ള നടന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നു. അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള തുറന്ന് പറച്ചിലുകൾ തഗ് ലൈഫ് എന്ന പേരിൽ സോഷ്യൽ മീഡിയ വലിയ ആഘോഷമാക്കാറുള്ളതും പതിവാണ്. ഇപ്പോഴിതാ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ താൻ അടുത്തിടെ ഉപേക്ഷിച്ച രണ്ട് ചിത്രങ്ങളെക്കുറിച്ച് ബൈജു വെളിപ്പെടുത്തിയിരിക്കുകയാണ്. തെന്നിന്ത്യയിലെ തന്നെ ഏറ്റവും മൂല്യമുള്ള ചലച്ചിത്രകാരന്മാരുടെ ചിത്രങ്ങളിൽ അഭിനയിക്കാനുള്ള അവസരം ഇഷ്ടപ്പെടാത്തതു മൂലം താൻ നിരസിച്ചു എന്ന ബൈജു അഭിമുഖത്തിൽ പറയുന്നു. സഹനടനായും ഹാസ്യതാരമായും സിനിമകളിൽ അഭിനയിക്കുന്ന ഒരു താരം ഇത്തരത്തിലുള്ള കടുത്ത നിലപാട് ഇതിനുമുമ്പ് തുറന്നു പറഞ്ഞിട്ടുള്ളത് വളരെ ചുരുക്കമാണ്.
മലയാള സിനിമയിൽ ഏറ്റവും പ്രഗത്ഭരായ വിനീത് ശ്രീനിവാസൻ, ദിലീഷ് പോത്തൻ എന്നീ ചലച്ചിത്രകാരന്മാരുടെ പുതിയ ചിത്രങ്ങളിൽ നിന്നാണ് താൻ പിന്മാറിയതെന്ന് ബൈജു പറയുന്നു. എങ്ങനെയാണ് സിനിമകൾ തെരഞ്ഞെടുക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് അദ്ദേഹം താൻ പിന്മാറിയ ചിത്രങ്ങളെ കുറിച്ച് പറഞ്ഞത്. ബൈജുവിന്റെ വാക്കുകൾ ഇങ്ങനെ : അവർ കഥയും പറയും പിന്നെ എന്റെ കഥാപാത്രത്തെ പറ്റിയും പറയും. ഞാൻ ചെയ്യേണ്ട സീനുകൾ മാത്രമേ ഞാൻ വായിച്ചു നോക്കാറുള്ളൂ. അങ്ങനെയാണ് ഞാൻ സിനിമ ചെയ്യുന്നത്, കൊള്ളില്ല എങ്കിൽ ഞാൻ അത് ചെയ്തില്ല. ഒരുപാട് സിനിമകൾ ഞാനിപ്പോൾ വിട്ടതാണ്. വിനീത് ശ്രീനിവാസന്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു ഇപ്പോൾ, പക്ഷേ ഞാനത് വായിച്ചു നോക്കിയപ്പോഴേക്കും എനിക്ക് കാര്യമായിട്ട് അതിൽ ചെയ്യാൻ ഒന്നുമില്ല. അങ്ങനെ ഞാൻ അതിൽ നിന്നും മാറിയതാണ്. ദിലീഷ് പോത്തന്റെ സിനിമയിലേക്ക് എന്നെ ഇപ്പോൾ വിളിച്ചിരുന്നതാണ്, ശമ്പളത്തിന്റെ ചെറിയൊരു തർക്കം കാരണം അതിൽ ഞാൻ അഭിനയിച്ചില്ല.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.