പ്രശസ്ത മലയാള നടൻ ജോജു ജോർജ്, സിറാജുദീൻ നസീർ എന്നിവർ പ്രധാന വേഷത്തിലെത്തിയ അവിയൽ എന്ന ചിത്രം ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് റിലീസ് ആയതു. ഷാനിൽ മുഹമ്മദ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. കണ്ണൂരുകാരനായ ഒരു ചെറുപ്പക്കാരന്റെ വിവിധ കാലഘട്ടങ്ങളിലെ പ്രണയവും ജീവിതവും ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്. ജോജു ജോർജ് അവതരിപ്പിച്ച കൃഷ്ണകുമാർ എന്ന സംഗീത സംവിധായകന്റെ കൗമാരവും യൗവനവും സിറാജുദീൻ അവതരിപ്പിച്ച ഈ ചിത്രം, കൃഷ്ണ കുമാറിന്‍റെ പൂര്‍വ്വകാല ജീവിതമാണ് നമ്മുടെ മുന്നിൽ എത്തിക്കുന്നത്. പ്രണയത്തിനും സംഗീതത്തിനും വൈകാരിക മുഹൂര്തങ്ങൾക്കും പ്രാധാന്യമുള്ള ഈ ചിത്രം പ്രേക്ഷകർ സ്വീകരിച്ചു എന്നതാണ് ഇതിനു ലഭിക്കുന്ന അഭിന്ദനം സൂചിപ്പിക്കുന്നത്. പോക്കറ്റ് സ്ക്വയർ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ സുജിത്ത് സുരേന്ദ്രൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഒട്ടേറെ പ്രശസ്ത താരങ്ങൾ അണിനിരന്നിട്ടുണ്ട്.
അനശ്വര രാജൻ, ഡെയ്‍ൻ, സുബീഷ് സുധി, പ്രശാന്ത് അലക്സാണ്ടര്‍, ആത്മീയ രാജൻ, കേതകി നാരായണ്‍, ശിവദാസ് സി, അഞ്‍ജലി നായര്‍ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഓരോ അഭിനേതാക്കളും വളരെ മികച്ച പ്രകടനം തന്നെ നൽകിയതും ഈ ചിത്രത്തിന്റെ മികവിന് കാരണമായി മാറി. സുദീപ് എളമൺ, ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ എന്നിവർ ചേർന്ന് ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ശങ്കർ ശർമ്മ, ശരത് എന്നിവരാണ്. . റഹ്‍മാൻ മുഹമദ് അലി, ലിജോ പോള്‍ എന്നിവരാണ് ഈ ചിത്രം എഡിറ്റ് ചെയ്തത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.