[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സുരറൈ പോട്രുവിന് ശേഷം സൂര്യയും സുധ കൊങ്കരയും വീണ്ടും ഒന്നിക്കുന്നു..!

തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു സുരറൈ പോട്രൂ. ആമസോൺ പ്രൈം റിലീസ് ആയി എത്തിയ ഈ ചിത്രം സുധ കൊങ്കരയുടെ സംവിധാനത്തിൽ ആണ് ഒരുങ്ങിയത്. എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥന്റെ ജീവിത കഥയാണ് ഈ ചിത്രം പറഞ്ഞത്. സൂര്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് നമ്മുക്ക് മുന്നിലെത്തിച്ച ഈ ചിത്രത്തിൽ മലയാളി താരം അപർണ ബാലമുരളിയാണ് നായികാ വേഷം ചെയ്തത്. ഉർവശി, പരേഷ് റാവൽ, പ്രകാശ് ബെലവാദി എന്നിവരും അഭിനയിച്ച ഈ ചിത്രം പ്രേക്ഷകരും നിരൂപകരും ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. ഇപ്പോഴിതാ സൂര്യ- സുധ കൊങ്ങര ടീം ഒരിക്കൽ കൂടി ഒന്നിക്കുകയാണ് എന്ന വാർത്തയാണ് വരുന്നത്. വീണ്ടും ഒരു ബയോപിക് ആണ് ഇവർ ഒരുക്കുക എന്നും റിപ്പോർട്ടുകൾ പറയുന്നു.

സുധ കൊങ്കര തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുധ ഇക്കാര്യം തുറന്നു പറയുന്നത്. എന്നാൽ ആരുടെ ബയോപിക് ആയിരിക്കും എന്ന കാര്യം അവർ പുറത്തു വിട്ടിട്ടില്ല. ഏതായാലും സുധയും സൂര്യയും ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ എല്ലാം പൂർത്തിയാക്കിയതിന് ശേഷമായിരിക്കും ഈ ചിത്രം വരിക. ബാല ഒരുക്കുന്ന ചിത്രം, വെട്രിമാരൻ ഒരുക്കുന്ന വാടിവാസൽ, എന്നിവയാണ് സൂര്യ ഇപ്പോൾ ചെയ്യുന്നത്. ഇത് കൂടാതെ മറ്റൊരു ചിത്രവും സൂര്യ പ്ലാൻ ചെയ്യുന്നുണ്ട്. സുധ കൊങ്കര ഇപ്പോൾ സുരറൈ പോട്രിന്റെ ഹിന്ദി പതിപ്പിന്റെ അണിയറ പ്രവർത്തനത്തിലാണ്. അക്ഷയ് കുമാർ ആണ് ഹിന്ദിയിൽ നായക വേഷം ചെയ്യുന്നത്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

11 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.