ആസിഫ് അലി നായകനായ കിഷ്കിന്ധാ കാണ്ഡം 50 കോടി ക്ലബിൽ. 12 ദിവസം കൊണ്ടാണ് ഈ ചിത്രം ആഗോള തലത്തിൽ 50 കോടി ഗ്രോസ് നേടിയത്. കേരളത്തിൽ നിന്ന് 28 കോടിയോളം നേടിയ ഈ ചിത്രത്തിന് കേരളത്തിന് പുറത്ത് നിന്ന് ലഭിച്ചത് 22 കോടിയോളമാണ്. ആസിഫ് അലിയുടെ കരിയറിലെ ആദ്യത്തെ 50 കോടി ആഗോള ഗ്രോസ് നേടുന്ന ചിത്രം കൂടിയാണിത്.
25 കോടിയോളം ആഗോള ഗ്രോസ് നേടിയ തലവൻ എന്ന ചിത്രത്തെ ഇരട്ടി മാർജിനിൽ മറികടന്നു കൊണ്ടാണ് കിഷ്കിന്ധാ കാണ്ഡം ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയത്. മോഹൻലാൽ, നിവിൻ പോളി, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, സൗബിൻ, നസ്ലെൻ, ടോവിനോ തോമസ് എന്നിവർക്ക് ശേഷം 50 കോടി ക്ലബിലെത്തുന്ന മലയാള നായക നടനാണ് ആസിഫ് അലി.
ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്കിന്ധാ കാണ്ഡം എന്ന ഫാമിലി ത്രില്ലർ രചിച്ചത് ബാഹുൽ രമേശാണ് വിജയരാഘവൻ, അപർണ്ണ ബാലമുരളി, ജഗദീഷ്, അശോകൻ, നിഷാൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ്. മുജീബ് മജീദ് സംഗീതമൊരുക്കിയ ചിത്രത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നത്, രചയിതാവായ ബാഹുൽ രമേശ് തന്നെയാണ്.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്‌സ് (ഹസ്സൻ മീനു അസോസിയേറ്റ്‌സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.