പാൻ ഇന്ത്യൻ ബ്ലോക്കബ്സ്റ്റർ ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗം ഇന്ന് ഇന്ത്യൻ സിനിമാ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണെന്ന് പറയാം. സുകുമാർ രചിച്ചു സംവിധാനം ചെയ്യുന്ന പുഷ്പ 2 ഈ വർഷം ഡിസംബർ ആറിനാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. ചിത്രീകരണം പൂർത്തിയാക്കാൻ വൈകിയപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി വീണ്ടും മാറുമെന്ന് വാർത്തകൾ പരന്നെങ്കിലും, അത്തരം പ്രചാരണങ്ങളെ തള്ളിക്കൊണ്ട് ചിത്രത്തിന്റെ റിലീസ് തീയതി ഒരിക്കൽ കൂടി ഉറപ്പിച്ചിരിക്കുകയാണ് നായകനായ അല്ലു അർജുൻ.
ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു കൊണ്ട് അല്ലു അർജുൻ കുറിച്ചത്, പുഷ്പയുടെ ഭരണം ആരംഭിക്കാൻ ഇനി 75 ദിവസങ്ങൾ കൂടി ബാക്കി എന്നാണ്. നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേർന്ന് മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. രശ്‌മിക മന്ദാന നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളി താരം ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ്, സുനിൽ, റാവു രമേശ്, ജഗപതി ബാബു, പ്രകാശ് രാജ്, അജയ് ഘോഷ് , ജഗദീഷ് പ്രതാപ് ഭണ്ഡാരി എന്നിവരും വേഷമിട്ടിരിക്കുന്നു.
നവീൻ നൂലി എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങളൊരുക്കിയത് മിറോസ്ലാവ് കുബ ബ്രോസിക് ആണ്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അഞ്ഞൂറ് കോടി ബഡ്ജറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അടുത്തിടെ, ഇതിന്റെ താരനിരയിൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ ഉണ്ടെന്ന വാർത്തകളും പരന്നിരുന്നു.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.