[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

രജനികാന്ത് ചിത്രമൊരുക്കാൻ മലയാളി സംവിധായകൻ?; ആകാംഷയോടെ ആരാധകർ

തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ഏറ്റവും പുതിയ ചിത്രമായ വേട്ടൈയാൻ ഒക്ടോബർ പത്തിന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ടി ജെ ജ്ഞാനവേൽ ഒരുക്കിയ ഈ ചിത്രത്തിൽ രജനികാന്ത്, അമിതാബ് ബച്ചൻ എന്നിവർക്കൊപ്പം മലയാളായി താരങ്ങളായ മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, സാബുമോൻ അബ്ദുസമദ് എന്നിവരും വേഷമിടുന്നുണ്ട്. ഇത് കൂടാതെ രജനികാന്ത് ഇപ്പോൾ അഭിനയിക്കുന്ന ലോകേഷ് കനകരാജ് ചിതമായ കൂലിയിലും മലയാളി താരമായ സൗബിൻ ഷാഹിർ പ്രധാന വേഷം ചെയ്യുന്നുണ്ട്.

ഇപ്പോൾ വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇനി ഒരു മലയാള സംവിധായകനൊപ്പവും കൈകോർക്കാനുള്ള ഒരുക്കത്തിലാണ് തലൈവർ. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്, 2018 എന്ന ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രം സംവിധാനം ചെയ്ത ജൂഡ് ആന്റണി ജോസഫ് ഒരു രജനികാന്ത് ചിത്രം പ്ലാൻ ചെയ്യുന്നു എന്നും, അതിന് അദ്ദേഹം കൈക്കൊടുത്തേക്കുമെന്നുമാണ്. നെൽസൺ ദിലീപ്കുമാർ ഒരുക്കാൻ പോകുന്ന ജയിലർ 2 ആയിരിക്കും ഇനി പ്രഖ്യാപിക്കാൻ പോകുന്ന രജനികാന്ത് ചിത്രം. അതിന് ശേഷമായിരിക്കും ജൂഡ് ആന്റണി ചിത്രത്തിന് അദ്ദേഹം ഡേറ്റ് കൊടുക്കുക എന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇന്ത്യാഗ്ലിറ്റ്‌സ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം വേൽസ് ഫിലിംസ് ഇൻ്റർനാഷണലാണ് ഈ രജനികാന്ത്- ജൂഡ് ആന്റണി ചിത്രം നിർമ്മിക്കുക. നേരത്തെ ചിമ്പുവിനെ നായകനാക്കി ജൂഡ് പ്ലാൻ ചെയ്ത ചിത്രമാണ് ഇതെന്നും, പ്രൊജക്റ്റ് വലുതായപ്പോൾ നായകനായി രജനികാന്ത് എത്തുന്നതാണെന്നും വാർത്തകളുണ്ട്. 2018 ന്റെ വിജയത്തിന് ശേഷം ഒന്നിലേറെ വമ്പൻ പ്രോജക്ടുകളുടെ ചർച്ചയിലാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.