ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത ആസിഫ് അലി ചിത്രമായ കിഷ്കിന്ധാ കാണ്ഡം ബോക്സ് ഓഫീസിലെ മിന്നും പ്രകടനം തുടരുകയാണ്. ജിസ് ജോയ് ഒരുക്കിയ ആസിഫ് അലി ചിത്രമായ തലവൻ നേടിയ ആഗോള ഗ്രോസ് മറികടന്നു കൊണ്ട്, ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആവാനുള്ള കുതിപ്പിലാണ് കിഷ്കിന്ധാ കാണ്ഡം.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഈ ചിത്രം നേടിയ ആഗോള ഗ്രോസ് 21 കോടിയോളമാണ്. ഫൈനൽ റണ്ണിൽ ആസിഫ് അലിയുടെ ആദ്യ 50 കോടി ചിത്രമായി ഇത് മാറുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും ആരാധകരും. ആദ്യ ആഴ്ചയിൽ ഈ ചിത്രം കേരളത്തിൽ നിന്നും നേടിയത് 12 കോടി 30 ലക്ഷം രൂപയോളമാണ്. ഇന്ന് മുതൽ ആഗോള തലത്തിൽ വൈഡ് റിലീസായി കൂടി ചിത്രം എത്തുകയാണ്.
അതോടു കൂടി ഓവർസീസ് മാർക്കറ്റിൽ വമ്പൻ കളക്ഷനാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ തന്നെ ഗൾഫ് മാർക്കറ്റിൽ ആദ്യത്തെ ആഴ്ച ആസിഫ് അലിയുടെ കരിയർ ബെസ്റ്റ് ഗ്രോസ്സറായി ഈ ചിത്രം മാറിക്കഴിഞ്ഞു. അവിടേയും തലവൻ നേടിയ ഗ്രോസ് ആണ് കിഷ്കിന്ധാ കാണ്ഡം മറികടന്നത്. കരിയറിലെ ഏറ്റവും മികച്ച രണ്ടു വിജയങ്ങളും ആസിഫ് അലി സ്വന്തമാക്കിയ വർഷമായി 2024 മാറി.
ബാഹുൽ രമേശ് തിരക്കഥ രചിച്ച കിഷ്കിന്ധാ കാണ്ഡത്തിൽ വിജയരാഘവൻ, അപർണ്ണ ബാലമുരളി, ജഗദീഷ്, അശോകൻ എന്നിവരും ശ്രദ്ധ നേടുന്ന പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ഈ ഫാമിലി മിസ്റ്ററി ത്രില്ലർ നിരൂപകർക്കിടയിലും വമ്പൻ കയ്യടിയാണ് നേടുന്നത്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.