കക്ഷി അമ്മിണിപ്പിള്ള എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദിൻജിത് അയ്യത്താൻ ഒരുക്കിയ കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രം നാളെ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. ആസിഫ് അലി നായകനായ ഈ ചിത്രത്തിൽ വിജയരാഘവൻ, അപർണ്ണ ബാലമുരളി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. കേരളത്തിൽ മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ചിത്രം വിദേശത്തും പ്രേക്ഷകരുടെ മുന്നിലെത്തും.
ജഗദീഷ്, അശോകൻ, നിഴൽകൾ രവി, മേജർ രവി, നിഷാൻ, വൈഷ്ണവി രാജ്, മാസ്റ്റർ ആരവ്, കോട്ടയം രമേശ്, അമൽ രാജ്, ജിബിൻ ഗോപാൽ, ഷെബിൻ ബെൻസൺ എന്നിവരും വേഷമിട്ട ഈ ചിത്രം ഗുഡ്‌വിൽ എന്റെർറ്റൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് ആണ് നിർമ്മിച്ചിരിക്കുന്നത്. ഏറെ രഹസ്യങ്ങൾ ഒളിപ്പിച്ചു കഥ പറയുന്ന ചിത്രം പ്രേക്ഷകർ പ്രതീക്ഷിക്കാത്ത രീതിയിൽ സഞ്ചരിക്കുന്ന ഒന്നായിരിക്കുമെന്നാണ് ജഗദീഷ് ഉൾപ്പെടെയുള്ള അഭിനേതാക്കൾ അഭിപ്രായപ്പെട്ടത്.
ഒരേ സമയം ഒരു ഫാമിലി ഡ്രാമ പോലെയും, ത്രില്ലർ ആയും മുന്നോട്ട് സഞ്ചരിക്കുന്ന ഈ ചിത്രത്തിന് ബാഹുൽ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നു. പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ഇന്റർവെൽ പഞ്ചും, ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സുമായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നും ജഗദീഷ് പറഞ്ഞത് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധയാണ് നേടിയെടുത്തത്. സംഗീതം മുജീബ് മജീദ്, എഡിറ്റിങ് സൂരജ് ഇ എസ്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.