സൂപ്പർ ഹിറ്റായ ഹെലൻ എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകൻ മാത്തുക്കുട്ടി സേവ്യറിന്റെ പുതിയ ചിത്രത്തിൽ ആസിഫ് അലി നായകനായി എത്തുമെന്ന് വാർത്തകൾ. അടുത്ത വർഷം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത്, വിനീത് ശ്രീനിവാസൻ നായകനായ സൂപ്പർ ഹിറ്റ് അഭിനവ് സുന്ദർ നായക് ചിത്രമായ മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് രചിച്ച വിമൽ ഗോപലകൃഷ്ണനാണെന്നും വാർത്തകൾ പറയുന്നു.
ഇപ്പോഴത്തെ മ്യൂസിക് സെൻസേഷൻ ആയ സുഷിൻ ശ്യാം ആയിരിക്കും ചിത്രത്തിന്റെ സംഗീത സംവിധാനം എന്നും വാർത്തകളുണ്ട്. ചിത്രത്തിന്റേതായി പുറത്ത് വരുന്ന വിവരങ്ങൾക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. 1001 നുണകൾ എന്ന ചിത്രം ഒരുക്കിയ തമാർ വി ഒരുക്കുന്ന ചിത്രത്തിലാണ് ആസിഫ് ഇനി വേഷമിടുക. അതിന് ശേഷം രോഹിത് വി എസ് ഒരുക്കുന്ന ടികി ടാകയും താരം പൂർത്തിയാക്കും.
വിനീത് ശ്രീനിവാസൻ നിർമ്മിച്ച് മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ഹെലൻ പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച ചിത്രമാണ്. അന്ന ബെൻ നായികാ വേഷം ചെയ്ത ചിത്രം ഒരു സർവൈവൽ ത്രില്ലർ ആയാണ് ഒരുക്കിയത്. മലയാളത്തിൽ വലിയ വിജയം നേടിയ ചിത്രം പിന്നീട്, തമിഴ്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. 2019 ൽ റിലീസ് ചെയ്ത ചിത്രത്തിൽ ലാൽ. നോബിൾ ബാബു തോമസ്, അജു വർഗീസ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നത്. സംവിധായകൻ മാത്തുക്കുട്ടി സേവ്യർ, ആൽഫ്രഡ് കുര്യൻ ജോസഫ്, നായകനായ നോബിൾ ബാബു തോമസ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.