[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഫഹദ് തിരിച്ചെത്തി; മോഹൻലാൽ- മമ്മൂട്ടി- മഹേഷ് നാരായണൻ ചിത്രം ശ്രീലങ്കയിൽ

മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രം ശ്രീലങ്കയിൽ ആരംഭിക്കുന്നു. നവംബർ പതിനഞ്ചിന്‌ ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രത്തിൽ നിർണ്ണായകമായ അതിഥി വേഷത്തിൽ മെഗാതാരം മോഹൻലാലും വേഷമിടും. മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ടാകും.

നേരത്തെ ഡേറ്റ് ഇഷ്യൂ കാരണം ഫഹദ് ഫാസിൽ പിന്മാറി എന്ന് വാർത്തകൾ വന്നിരുന്നു. ഫഹദിന് പകരം ആസിഫ് അലി ആയിരിക്കും ചിത്രത്തിൽ വേഷമിടുക എന്നായിരുന്നു സൂചന. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഡേറ്റ് ഇഷ്യൂ പരിഹരിച്ചു ഫഹദ് ചിത്രത്തിൽ തിരിച്ചെത്തിക്കഴിഞ്ഞു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് ഈ മഹേഷ് നാരായണൻ ചിത്രം ഒരുങ്ങുന്നത്.

ശ്രീലങ്ക കൂടാതെ ഈ മൾട്ടിസ്റ്റാർ ചിത്രം ലണ്ടൻ, ഡൽഹി, കേരളം എന്നിവിടങ്ങളിലായി ആറ്‌ മാസം കൊണ്ടാണ് പൂർത്തിയാക്കുക എന്നാണ് റിപ്പോർട്ട്. 80 കോടിയോളം രൂപ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ദിവസത്തെ ഷൂട്ടിൽ തന്നെ മോഹൻലാൽ, മമ്മൂട്ടി. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ ഉണ്ടാകുമെന്നാണ് വാർത്ത. ശ്രീലങ്കയിൽ ഇവർ നാല് പേരും നവംബർ പതിനഞ്ചിന്‌ ഉണ്ടാകുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.

മമ്മൂട്ടി, മോഹൻലാൽ എന്നിവർ ആദ്യമായാണ് മഹേഷ് നാരായണന്റെ സംവിധാനത്തിൽ അഭിനയിക്കാൻ പോകുന്നത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ ഒന്നിലധികം തവണ മഹേഷ് നാരായണൻ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ആന്റോ ജോസഫ് ആണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ എന്നും റിപ്പോർട്ടുകൾ പറയുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.