മോഹൻലാലിൻറെ മകൻ എന്ന നിലയിൽ മലയാളികളുടെ മുഴുവൻ സ്നേഹം നേടിയിരുന്ന പ്രണവ് മോഹൻലാൽ എന്ന അപ്പു മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമായി മാറിയത് ഒറ്റ ചിത്രത്തിലൂടെയാണ്. താൻ നായകൻ ആയി എത്തിയ ആദ്യ ചിത്രം തന്നെ ബ്ലോക്ക്ബസ്റ്റർ വിജയം ആയതോടെ പ്രണവ് എന്ന യുവ താരത്തിന്റെ താര മൂല്യം ഇന്ന് മലയാളത്തിലെ പല പരിചയ സമ്പന്നരായ യുവതാരങ്ങൾക്കൊപ്പം എത്തി. ജീത്തു ജോസെഫ് ഒരുക്കിയ ആദിയിൽ പ്രണവ് കാഴ്ച വെച്ചത് മലയാള സിനിമയിലെ ഇന്നത്തെ ഒരു യുവ താരവും കാഴ്ച വെച്ചിട്ടില്ലാത്ത തരത്തിലുള്ള ഗംഭീര ആക്ഷൻ പ്രകടനമാണ്. അത് തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രവും പ്രണവിലേക്കു എത്താൻ കാരണമായത്.
അത് വെളിപ്പെടുത്തുന്നത് ഈ ചിത്രം സംവിധാനം ചെയ്ത അരുൺ ഗോപി തന്നെയാണ്.
പ്രണവിന്റെ താര മൂല്യത്തിന് ഒപ്പം ഈ ചിത്രത്തിലെ നായകന് വേണ്ട മെയ്‌വഴക്കവും ഉള്ളത് കൊണ്ടാണ് ഈ ചിത്രത്തിൽ പ്രണവിനെ കാസ്റ്റ് ചെയ്തത് എന്ന് അരുൺ ഗോപി പറയുന്നു. ഈ ചിത്രത്തിൽ ഒരു സർഫിങ് ഇൻസ്ട്രക്റ്റർ ആയാണ് പ്രണവ് അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ അഭിനയിക്കുന്നതിനായി ഒരു മാസത്തോളം ഇൻഡോനേഷ്യയിലെ ബാലിയിൽ പോയി സർഫിങിൽ പരിശീലനം നേടിയിരുന്നു പ്രണവ്. മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ് ഈ ചിത്രം നിർമ്മിച്ചത്. വരുന്ന ഇരുപത്തിയാറിനു ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസ് ചെയ്യും. പുതുമുഖമായ സായ ഡേവിഡ് നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രം രചിച്ചതും അരുൺ ഗോപി തന്നെയാണ്. രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം അരുൺ ഗോപി ഒരുക്കിയ ചിത്രമാണ് ഇത്
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.