പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മാസ്റ്റർ. ചിത്രത്തിന്റെ ടീസർ ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയിരുന്നു. ജെ ഡി എന്ന കോളേജ് അധ്യാപകനായിട്ടാണ് വിജയ് എത്തുന്നത്. ചിത്രത്തിൽ വിജയ് സേതുപതി വില്ലൻ കഥാപാത്രമായാണ് എത്തുന്നതെന്നാണ് സൂചനകൾ. അതേസമയം വിജയ്‌യുടെ വേഷത്തെക്കുറിച്ച് അധികമൊന്നും സൂചന നൽകാതെയാണ് ടീസർ പുറത്തിറങ്ങിയത്. ഇതുകൊണ്ടുതന്നെ ആരാധകരും ആശയക്കുഴപ്പത്തിലായിരുന്നു. ഇപ്പോൾ ഇളയദളപതിയുടെ കഥാപാത്രത്തെക്കുറിച്ച് സൂചന നൽകുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. കൈതി താരം അർജുൻ ദാസാണ് ഒരു അഭിമുഖത്തിൽ ഇത്തരത്തിലൊരു സൂചന നൽകുന്നത്. വിജയ്‌യുടെ രണ്ട് ലുക്കിൽ ഒന്ന് ഭയങ്കരമായ അഭിപ്രായം നേടിയെന്നും നേരിട്ട് കണ്ടപ്പോൾ അതിനെക്കുറിച്ച് എന്ത് തോന്നിയെന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അർജുൻ. ചിത്രത്തിലെ വിജയ്‌യുടെ വേഷം അമ്പരപ്പിക്കുന്നതാണെന്നും അത് എക്സ്പീരിയൻസ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചെന്നുമാണ് താരം ഇതിന് മറുപടി നൽകുന്നത്.
ഇക്കഴിഞ്ഞ ഏപ്രിലിൽ തീയേറ്ററിൽ എത്തേണ്ടിയിരുന്ന ചിത്രമാണ് മാസ്റ്റർ. കോവിഡ് പ്രതിസന്ധിയെത്തുടർന്നാണ് ചിത്രത്തിന്റെ റിലീസ് നീണ്ടു പോയിരുന്നത്. മാസ്റ്റർ ഒടിടി യിൽ പ്രദർശിപ്പിക്കില്ലെന്നും തിയേറ്ററിൽ മാത്രമേ റിലീസ് ചെയ്യൂ എന്നും ഏതാനും മാസം മുമ്പ് സംവിധായകൻ ലോകേഷ് കനകരാജ് അവകാശപ്പെട്ടിരുന്നു. എന്നാലിപ്പോൾ ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതോടെ ചിത്രം ഓടിടി ആയി പുറത്തിറങ്ങുമോയെന്ന നിരാശയിലാണ് ആരാധകർ. കൈതിക്ക് ശേഷം ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. ആന്‍ഡ്രിയ ജെറാമിയ, ശന്തനു ഭാഗ്യരാജ്, ബ്രിഗദ, ഗൗരി കിഷന്‍, അര്‍ജുന്‍ ദാസ്, രമ്യ സുബ്രഹ്മണ്യൻ, മാളവിക മോഹനൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സത്യന്‍ സൂര്യന്‍ ആണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
This website uses cookies.