[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സഹപ്രവർത്തകയുടെ ചികിത്സാ ചെലവിന് പണം നൽകി ജോജു ജോർജ്; നന്ദി പറഞ്ഞു സംവിധായകൻ..!

മലയാളത്തിലെ പ്രശസ്ത താരങ്ങളിൽ ഒരാളായ ജോജു ജോർജ് മികച്ച ഒരു നടൻ മാത്രമല്ല, തികഞ്ഞ മനുഷ്യ സ്‌നേഹി കൂടിയാണ്. നടനും നിർമ്മാതാവുമായ അദ്ദേഹം ചെയ്യുന്ന ഒട്ടേറെ നന്മ നിറഞ്ഞ പ്രവർത്തികൾ ഓരോരുത്തർക്കും ഏറെ പ്രചോദനം നൽകുന്ന കാര്യവുമാണ്. ഇപ്പോഴിതാ പ്രശസ്ത നടിയായ അംബിക റാവുവിന്റെ ചികിത്സാ ചെലവിന് പണം നൽകി സഹായിച്ച ജോജു ജോർജിന് നന്ദി പറയുകയാണ് സംവിധായകനും നടനുമായ സാജിദ് യഹിയ. ഇടി, മോഹൻലാൽ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സാജിദ് യഹിയ അംബിക റാവുവിന്റെ ചികിത്സാ ചെലവിന് പണം തേടി ഒരു മെസ്സേജ് ജോജു ജോർജിന് അയക്കുകയും ആ മെസേജ് കണ്ടയുടൻ തന്നെ ഒരു ലക്ഷം രൂപ അടുത്ത ദിവസം നടിയുടെ അക്കൗണ്ടിലേക്കു ഇട്ടേക്കാം എന്ന് ജോജു ജോർജ് വാക്ക് നൽകുകയും ചെയ്തു. ജോജു ജോർജിന് താൻ അയച്ച മെസേജിന്റെയും അതിനു ജോജു നൽകിയ മറുപടിയുടെയും സ്ക്രീൻ ഷോട്ട് സഹിതം തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തു കൊണ്ടാണ് സാജിദ് യഹിയ ജോജുവിന്‌ നന്ദി പറഞ്ഞിരിക്കുന്നത്.

സാജിദ് യഹിയ ജോജുവിന്‌ ഫോർവേർഡ് ചെയ്ത മെസേജ് ഇപ്രകാരം, എന്റെ നല്ല സുഹൃത്തും ഒരുപാട് സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളായി നമ്മളിൽ ഒരാളായി മാറിയ അംബിക റാവു തന്റെ ചികിത്സക്കായി സഹായം അഭ്യർത്ഥിക്കുന്നു. ഒരുപാട് നാളായി പല സുഹൃത്തുക്കളുടെയും സഹായത്തോടെ തുടരുന്ന ചികിത്സ ഇനിയും മുന്നോട്ട് കൊണ്ട് പോകാൻ സുമനസ്സുകളായ നിങ്ങളുടെ ചെറുതും വലുതുമായ സഹായം ആവശ്യമാണ്‌. തുക എന്തും ആകട്ടെ, നമ്മളിൽ ഒരാളെ സഹായിക്കാൻ ഉള്ള നിങ്ങളുടെ മനസ്സ് ഇത്തരുണത്തിൽ പ്രകടിപ്പിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. അക്കൗണ്ട് നമ്പർ മുകളിൽ കൊടുത്തിരിക്കുന്നു. ഈ സന്ദേശം ഷെയർ ചെയ്യാൻ മടിക്കരുതെന്നും അഭ്യർത്ഥന. കിഡ്‌നി സംബന്ധമായ അസുഖത്തിനാണ് അംബിക റാവു ചികിത്സ തേടുന്നത്. ഏതായാലും അംബികക്ക് സഹായവുമായി എത്തിയ ജോജു ജോർജിന്റെ നല്ല മനസ്സിന് സാജിദ് യഹിയക്കൊപ്പം തന്നെ നന്ദി പറയുകയാണ് സോഷ്യൽ മീഡിയയും.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.