[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജോൺ എബ്രഹാം ചിത്രത്തിൽ വില്ലൻ വേഷത്തിൽ രാജീവ് പിള്ള

ജോണ്‍ എബ്രഹാം നായകനായെത്തുന്ന ചിത്രത്തില്‍ വില്ലനാകാൻ രാജീവ് പിള്ള. സത്യമേവ ജയതേ 2 വിലാണ് താരം വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓണ്‍ലൈന്‍ ഓഡിഷന്‍ വഴിയാണ് രാജീവ് ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2018 ല്‍ പുറത്തെത്തിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് സത്യമേവ ജയതേ 2. മിലാപ് സവേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിവ്യ ഖോസ്‌ല കുമാർ ആണ് നായിക. ലഖ്നൗവില്‍ വച്ചാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വില്ലൻ വേഷമാണ് താൻ ചെയ്യുന്നതെന്നും ഈ അവസരം ലഭിച്ചതിൽ ലോക്ക്ഡൗൺ സമയത്തിന് നന്ദിയെന്നും രാജീവ് പിള്ള പ്രതികരിക്കുകയുണ്ടായി. ചിത്രം അടുത്ത വർഷം മെയിൽ റിലീസ് ആകുമെന്നാണ് സൂചന.

അതേസമയം മൂന്ന് ചിത്രങ്ങളാണ് രാജീവ് പിള്ളയുടേതായി പുറത്തിറങ്ങാനുള്ളത്. മുതിര്‍ന്ന ഛായാഗ്രാഹകന്‍ കെ പി നമ്പ്യാതിരിയുടെ സംവിധാന അരങ്ങേറ്റ ചിത്രമായ വര്‍ക് ഫ്രം ഹോം, ഷലീൽ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ത്രിഡി ഹൊറര്‍ ചിത്രം സാല്‍മണ്‍, നവാഗതനായ വിഷ്‍ണു സംവിധാനം ചെയ്യുന്ന പ്രതിമുഖം എന്നിവയാണ് ചിത്രങ്ങൾ. ഏഴ് ഭാഷകളില്‍ ഒരുങ്ങുന്ന സാല്‍മണില്‍ വിജയ് യേശുദാസ് ആണ് നായകന്‍. ചിത്രത്തിന്റെ ഷൂട്ടിങ് ഏകദേശം പൂർത്തിയായെന്നും സംഘടന രംഗങ്ങളും പാട്ട് സീനുകളും മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും രാജീവ് പിള്ള വ്യക്തമാക്കി. വര്‍ക് ഫ്രം ഹോമില്‍ ബോസ് വെങ്കിട്ട് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റിയാസ് ഖാന്‍, രവികാന്ത്, ശിവാനി ഭായ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ മലയാളം മൊഴിമാറ്റ പതിപ്പും പ്രദര്‍ശനത്തിനെത്തും. നേരത്തെ രണ്ട് ഹിന്ദി ചിത്രങ്ങളില്‍ രാജീവ് അഭിനയിച്ചിട്ടുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.