മലയാളത്തിന്റെ സ്വന്തം മഹാനടൻ മോഹൻലാലിനെ നായകനാക്കി ജോഷി ഒരുക്കാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. ജനുവരി ഒരോർമ, നാടുവാഴികൾ, നമ്പർ 20 മദ്രാസ് മെയിൽ, നരൻ, ട്വന്റി ട്വന്റി, റൺ ബേബി റൺ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള ഈ കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ഈ ചിത്രത്തിൻന്റെ പേര് റമ്പാൻ എന്നാണ്. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ഇതിന് തിരക്കഥ രചിക്കുന്നത് പ്രശസ്ത നടനും രചയിതാവുമായ ചെമ്പൻ വിനോദ് ജോസാണ്. ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായ അങ്കമാലി ഡയറീസ്, അഷ്‌റഫ് ഹംസ ഒരുക്കിയ കുഞ്ചാക്കോ ബോബൻ ചിത്രം ഭീമന്റെ വഴി എന്നിവക്ക് ശേഷം ചെമ്പൻ വിനോദ് തിരക്കഥ രചിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ചെമ്പൻ വിനോദ്, എയ്ൻസ്റ്റീൻ സാക് പോൾ, ശൈലേഷ് ആർ സിങ് എന്നിവർ ചേർന്ന് ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സ്, എയ്ൻസ്റ്റീൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോ എന്നിവയുടെ ബാനറിലാണ്. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. വളരെ വലിയ സോഷ്യൽ മീഡിയ ഫോളോവെർസ് ഉള്ള മികച്ച നർത്തകി കൂടിയായ കല്യാണി പണിക്കർ, മോഹൻലാലിൻറെ മകളായാണ് ഈ ചിത്രത്തിൽ വേഷമിടുക.
ഇവരെ കൂടാതെ അർജുൻ അശോകൻ, കൃഷ്ണ ശങ്കർ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ചിത്രത്തിന്റെ താരനിരയെ കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ലെങ്കിലും, അടുത്ത ദിവസങ്ങളിൽ അത് വെളിയിൽ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മലയാളത്തിലെ പുതിയ തലമുറയിലെ മിന്നും താരമായ അർജുൻ അശോകൻ ആദ്യമായാണ് മോഹൻലാലിനൊപ്പം എത്തുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന റമ്പാന് കാമറ ചലിപ്പിക്കുന്നത് സമീർ താഹിർ, സംഗീതമൊരുക്കുന്നത് വിഷ്ണു വിജയ്, എഡിറ്റ് ചെയ്യുന്നത് വിവേക് ഹർഷൻ എന്നിവരാണ്. റോനെക്സ് സേവ്യർ മേക്ക്അപ് കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്നത് മഷർ ഹംസയാണ്. അടുത്ത വർഷം പകുതിയോടെ ആരംഭിക്കാൻ പോകുന്ന റമ്പാൻ 2025 വിഷു/ഈസ്റ്റർ റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.