[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തമിഴ്‌നാട്ടിൽ തലൈവർക്ക് മീതെ ദളപതി; ജയിലറെ വീഴ്ത്തി ലിയോ

ദളപതി വിജയ് നായകനായ ലിയോ ആഗോള ബോക്സ് ഓഫീസിൽ 500 കോടിയും പിന്നിട്ട് കുതിപ്പ് തുടരുകയാണ്. ലോകേഷ് കനകരാജ് ഒരുക്കിയ ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രം ഇപ്പോൾ തമിഴ്‌നാട്ടിലും ചരിത്രമാവുകയാണ്. തമിഴ് നാട് കളക്ഷനിൽ രജനികാന്തിന്റെ ജയിലറിനെ മറികടന്ന ലിയോ, ഇപ്പോൾ തമിഴ്നാട് കളക്ഷനിൽ മണി രത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിന് മാത്രം പിന്നിലാണ്. 190 കോടിയോളമാണ് ജയിലർ തമിഴ്നാട് നിന്നും നേടിയ കളക്ഷൻ. ലിയോ ഇപ്പോൾ ആ കളക്ഷൻ മറികടന്ന് അവിടെ നിന്ന് മാത്രം 200 കോടിയെന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ്. 220 കോടിക്ക് മുകളിലാണ് മണി രത്‌നം ഒരുക്കിയ പൊന്നിയിൻ സെൽവൻ ആദ്യ ഭാഗം തമിഴ് നാട്ടിൽ നിന്നും നേടിയത്. അത് മറികടക്കാനായാൽ തമിഴിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി ലിയോക്ക് മാറാം. ആഗോള ബോക്സ് ഓഫീസ് കളക്ഷനിലും ജയിലറെ മറികടക്കാൻ ലിയോക്ക് സാധിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

616 കോടിയോളമാണ് ജയിലർ നേടിയ ആഗോള കളക്ഷൻ. ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് 670 കോടിയോളം ആഗോള കളക്ഷൻ നേടിയ രജനികാന്ത് ചിത്രമായ 2.0 ആണ്. ഏതായാലും ദളപതി വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ലിയോ മാറിക്കഴിഞ്ഞു. കേരളത്തിൽ നിന്ന് അൻപത് കോടി ഗ്രോസ് നേടുന്ന രണ്ടാമത്തെ മാത്രം തമിഴ് ചിത്രമായ ലിയോ, കേരളത്തിലും ജയിലർ നേടിയ ഫൈനൽ കളക്ഷൻ തകർക്കാനുള്ള കുതിപ്പിലാണ്. 58 കോടിയാണ് ജയിലർ കേരളത്തിൽ നിന്ന് മാത്രം നേടിയ കളക്ഷൻ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ രണ്ട് ചിത്രങ്ങളും കേരളത്തിൽ വിതരണം ചെയ്തത്. ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ലിയോ നിർമ്മിച്ചിരിക്കുന്നത് എസ് ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ്.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 hour ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.