അർജുൻ അശോകൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ ഓളം’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കി. വിഎസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടി ലെനയാണ്. വേറിട്ട വേഷപ്പകർച്ചയിലൂടെയാണ് അർജുൻ അശോകൻ ചിത്രത്തിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായ ‘ചട്ടമ്പി’യാണ് അഭിലാഷിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ലെനയുടെ മുൻ ഭർത്താവ് കൂടിയാണ് അഭിലാഷ്.
പുനത്തിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൗഫൽ പുനത്തിലാണ് ചിത്രം നിർമ്മിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് നീരജ് രവി &അഷ്കർ എന്നിവരാണ്. എഡിറ്റിംഗ് നിർവഹിക്കുന്നത് ഷംജിത്ത് മുഹമ്മദ്. സൗണ്ട് ഡിസൈനർ രംഗനാഥ് രവി. മ്യൂസിക് ഡയറക്ടർ അരുൺ തോമസ് ആണ്.
ജീവിതത്തിലെ നേർക്കാഴ്ചകളും ഫാൻറസിയും ഇടകലർത്തി ഒരു സസ്പെൻസ് ത്രില്ലർ ആയാണ് ചിത്രം പുറത്തിറങ്ങുന്നത്. അർജുൻ അശോകനോടൊപ്പം പ്രധാന കഥാപാത്രത്തിൽ ലെന,ബിനു പപ്പു, ഹരിശ്രീ അശോകൻ, നോബി മാർക്കോസ്, സുരേഷ്ചന്ദ്രമേനോൻ, തുടങ്ങിയവരും എത്തുന്നുണ്ട്.
ചിത്രത്തിൻറെ കോ പ്രൊഡ്യൂസർ ആയ് പ്രവർത്തിക്കുന്നത് സേതുരാമൻ കൺകോൾ. ലൈൻ പ്രൊഡ്യൂസർ വസീം ഹൈദർ. ഗ്രാഫിക് ഡിസൈനർ കോക്കനട്ട് ബഞ്ച്. ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിക്കുന്നത് മിറാഷ് ഖാൻ, അംബ്രോവർഗീസ്. ആർട് ഡയറക്ടർ വേലു വാഴയൂർ ആണ് കോസ്റ്റും ഡിസൈനർ ജിഷാദ് ഷം സുദ്ദീൻ,കുമാർ എടപ്പാൾ. മേക്കപ്പ് ആർജി വയനാടൻ &റഷിദ് അഹമ്മദ് തുടങ്ങിയവരാണ്. പ്രൊഡക്ഷൻ കൺട്രോളർ ശശി പൊതുവാൾ. ഡിസൈൻസ് മനു ഡാവിഞ്ചി. പി ആർ ഓ എം കെ ഷെജിൻ എന്നിവരാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.