ഇന്നലെ വൈകുന്നേരമാണ് ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റ് എന്ന ചിത്രത്തിലെ അറബിക് കുത്ത് സോങ് റിലീസ് ചെയ്തത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ്. അദ്ദേഹം ഈണം പകർന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് തമിഴ് യുവ സൂപ്പർ താരം ശിവകാർത്തികേയനും ഈ ഗാനം ആലപിച്ചത് അനിരുദ്ധ് രവിചന്ദർ, ജോണിത ഗാന്ധി എന്നിവർ ചേർന്നുമാണ്. അറബിക് സ്റ്റൈൽ മ്യൂസിക്, വരികൾ എന്നിവക്കൊപ്പം തമിഴ് ബീറ്റുകൾ മിക്സ് ചെയ്തു ഒരുക്കിയ ഈ ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് റിലീസ് ചെയ്തത്. അതിനൊപ്പം തന്നെ വിജയ്, പൂജ ഹെഗ്‌ഡെ എന്നിവരുടെ കിടിലൻ നൃത്ത ചുവടുകളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തായാലും റിലീസ് ചെയ്ത നിമിഷം മുതൽ ട്രെൻഡിങ് ആയ ഈ ഗാനം ഇപ്പോൾ പുതിയ തെന്നിന്ത്യൻ റെക്കോർഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ്. ആദ്യ ദിനം ഏറ്റവും കൂടുതൽ യൂട്യൂബ് കാഴ്ചക്കാരെ ലഭിക്കുന്ന തെന്നിന്ത്യൻ ലിറിക് വീഡിയോ ആണ് ഇപ്പോൾ ഈ അറബിക് കുത്ത് സോങ് ലിറിക് വീഡിയോ.
ഇതിനോടകം 17 മില്യണിൽ അധികം കാഴ്ചക്കാരെ നേടിയ ഈ വീഡിയോ ഏകദേശം 2 മില്യൺ ലൈക്‌സും നേടിയാണ് റെക്കോർഡ് ഇട്ടതു. 14.73 മില്യൺ വ്യൂസ് നേടിയ കലാവതി എന്ന തെലുങ്കു ലിറിക് വീഡിയോ ഇട്ട റെക്കോർഡ് ആണ് ഈ അറബിക് കുത്ത് സോങ് ലിറിക്കൽ വീഡിയോ മറികടന്നത്. മഹേഷ് ബാബു- കീർത്തി സുരേഷ് ടീം അഭിനയിച്ച സർക്കാരു വാരി പാട്ട എന്ന ചിത്രത്തിലെ കലാവതി എന്ന ഗാനം ഇന്നലെയാണ് ആ റെക്കോർഡ് സൃഷ്ടിച്ചത് എങ്കിൽ ഒറ്റ ദിവസം കഴിഞ്ഞപ്പോൾ തന്നെ ബീസ്റ്റ് ഗാനം ആ റെക്കോർഡ് സ്വന്തം പേരിലാക്കി. പരശുറാം സംവിധാനം ചെയ്തിരിക്കുന്ന മഹേഷ് ബാബു ചിത്രത്തിന് സംഗീതം ഒരുക്കിയത് തമൻ എസ് ആണ്. ബീസ്റ്റ് എന്ന ദളപതി ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ആണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.