മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാക്കളിൽ ഒരാളാണ് ജി സുരേഷ് കുമാർ. നാൽപ്പതു വർഷത്തിൽ അധികമായി സിനിമയിൽ ഉള്ള അദ്ദേഹം ഇതുവരെ മുപ്പത്തിമൂന്നു ചിത്രങ്ങൾ ആണ് നിർമ്മിച്ചത്. മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാലും മാസ്റ്റർ ഡയറക്ടർ പ്രിയദർശനും തുടങ്ങി ഒട്ടനേകം പ്രമുഖരുടെ ഏറ്റവും അടുത്ത സുഹൃത്താണ് ജി സുരേഷ് കുമാർ എങ്കിലും സിനിമാഭിനയത്തിലേക്കു സുരേഷ് കുമാർ രണ്ടു വർഷം മുൻപ് വരെ കടന്നിരുന്നില്ല. എന്നാൽ അരുൺ ഗോപി ഒരുക്കിയ ദിലീപ് ചിത്രമായ രാമലീലയിൽ ആണ് മികച്ച ഒരു വേഷം ചെയ്തു കൊണ്ട് അദ്ദേഹം അരങ്ങേറിയത്. ആ ചിത്രം കണ്ട മോഹൻലാൽ അഭിനന്ദിക്കുക കൂടി ചെയ്തതോടെ സുരേഷ് കുമാറിന് ആത്മവിശ്വാസമായി.
ഇപ്പോൾ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമാണ് ജി സുരേഷ് കുമാർ എന്ന നടൻ. മോഹൻലാലിൻറെ പ്രിയദർശൻ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹത്തിൽ സുരേഷ് കുമാർ അഭിനയിച്ചത് പ്രണവ് മോഹൻലാലിന് ഒപ്പമാണ്. കൊച്ചീ രാജാവിന്റെ വേഷമാണ് ജി സുരേഷ് കുമാർ ഇതിൽ അഭിനയിച്ചത്. ഇത് കൂടാതെ മധുര രാജ എന്ന വൈശാഖ് ചിത്രത്തിൽ മമ്മൂട്ടിയോട് ഒപ്പവും ജി സുരേഷ് കുമാർ അഭിനയിച്ചു. ആദ്യ ഷോട്ടിന് മുൻപ് മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയിട്ടാണ് താൻ അഭിനയിച്ചത് എന്ന് സുരേഷ് കുമാർ പറയുന്നു. തെന്നിന്ത്യൻ സൂപ്പർ നായികയായ കീർത്തി സുരേഷ് ആണ് ജി സുരേഷ് കുമാറിന്റെ മകൾ. മറ്റൊരു മകൾ ആയ രേവതി പ്രിയദർശന്റെ അസിസ്റ്റന്റ് ഡയറക്ടർ ആണ്. ജി സുരേഷ് കുമാറിന്റെ ഭാര്യ മേനകയും ഒരുകാലത്തെ പ്രശസ്ത നായിക ആയിരുന്നു.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.