[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മഞ്ജു വാര്യർക്ക് എതിരെ പ്രതിഷേധവുമായി ആദിവാസികൾ; മഞ്ജുവാര്യര്‍ വാക്ക് പറഞ്ഞ് പറ്റിച്ചു എന്ന് ആരോപണം..!

പ്രശസ്ത മലയാള നടി മഞ്ജു വാര്യർ വാക്ക് പറഞ്ഞു പറ്റിച്ചു എന്നാരോപിച്ചു അവർക്കെതിരെ സമരത്തിന് തയ്യാറെടുക്കുകയാണ്‌  വയനാട് പരക്കുനി കോളനിയിലെ ആദിവാസികൾ. ഒന്നര വർഷം മുൻപ് വീട് നിർമ്മിച്ച് തരാമെന്നു പറഞ്ഞ മഞ്ജു വാര്യർ ഇത് വരെ അത് ചെയ്തിട്ടില്ല എന്നാണ് അവരുടെ ആരോപണം. വീട് വാഗ്ദാനവുമായി മ‍ഞ്ജു വാര്യര്‍ ആദിവാസി കോളനിയിൽ എത്തിയത് ഒന്നര വർഷം മുൻപാണ്. അതിനു ശേഷം ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് പദ്ധതിയും തയ്യാറാക്കി എങ്കിലും ഇതുവരെ പ്രാരംഭ പ്രവർത്തനം പോലും അവിടെ നടന്നിട്ടില്ല എന്നാണ് ആദിവാസി സമൂഹം ആരോപിക്കുന്നത്. 57 കുടംബങ്ങളാണ് കോളനിയിലുള്ളത് എന്നും വീട് വെച്ച് തരാമെന്ന മഞ്ജുവാര്യരുടെ വാദ്ഗാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവര്‍ക്ക് ലഭിക്കാതായി എന്നും അവർ പറയുന്നു.

വീട് പുതുക്കി പണിയുന്നതിനോ പുനര്‍ നിര്‍മ്മാണത്തിനോ സഹായം കിട്ടുന്നില്ല എന്നും അവർ പറയുന്നു. ഈ സാഹചര്യം വന്നു ചേർന്നത് കൊണ്ടാണ് മഞ്ജു വാര്യർക്ക് എതിരെ പ്രതിഷേധവുമായി ആദിവാസികൾ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. അതിന്റെ ഭാഗം ആയി ഫെബ്രുവരി 13 ന് മഞ്ജു വാര്യരുടെ തൃശൂരിലെ  വീടിന് മുന്നിൽ കുടിൽ കെട്ടി സമരം തുടങ്ങുമെന്ന് ആദിവാസികൾ വയനാട്ടിൽ വിളിച്ച വാര്‍ത്താസമ്മേളനത്തിൽ അറിയിക്കുകയും ചെയ്തു. ഇപ്പോൾ മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹത്തിൽ അഭിനയിക്കുകയാണ് മഞ്ജു വാര്യർ. ഇത് കൂടാതെ സന്തോഷ് ശിവൻ ഒരുക്കുന്ന ജാക്ക് ആൻഡ് ജിൽ, വെട്രിമാരൻ- ധനുഷ് ടീമിന്റെ തമിഴ് ചിത്രമായ അസുരൻ എന്നിവയും മഞ്ജു വാര്യർ അഭിനയിക്കുന്ന ചിത്രങ്ങൾ ആണ്. മോഹൻലാൽ- പൃഥ്വിരാജ് ചിത്രമായ ലൂസിഫർ ആണ് മഞ്ജുവിന്റെ അടുത്ത റിലീസ്. 

webdesk

Recent Posts

‘ടർബോ ജോസ്’; മെഗാസ്റ്റാറിന്റെ മെഗാമാസ്സ് അവതാരം; ട്രെയിലർ റിലീസായി

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ട്രെയിലർ റിലീസായി. ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിൽ വെച്ചാണ് ട്രെയിലർ…

5 days ago

‘പെരുമാനി’ക്ക് എങ്ങും മികച്ച പ്രതികരണം; തിയേറ്ററുകളിൽ തിരക്കേറുന്നു !!!

പെരുമാനീലെ കവലയിൽ സ്ഥാപിച്ച നോട്ടീസ് ബോർഡിൽ അപ്രതീക്ഷിതമായ് ഒരു നോട്ടീസ് പ്രത്യക്ഷപ്പെടുന്നു. കലഹങ്ങൾ ഇല്ലാത്ത പെരുമാനി ​ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ട ആ…

5 days ago

ചിരിയുടെ പുത്തൻ പെരുമയുമായി പെരുമാനി; റിവ്യൂ വായിക്കാം

വ്യത്യസ്ത ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ മജു ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ പെരുമാനി ഇപ്പോൾ…

6 days ago

പുതിയ റിലീസുകൾക്കിടയിലും തലയെടുപ്പോടെ ജനപ്രിയന്റെ പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായ പവി കെയർ ടേക്കർ തീയേറ്ററുകളിൽ വിജയകരമായി പ്രദശനം തുടരുന്നു. റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും…

7 days ago

മജു ചിത്രം ‘പെരുമാനി’യുടെ റിലീസ് നാളെ ! കാണാനുള്ള കാരണങ്ങൾ…

പ്രതീക്ഷകൾ ഉണർത്തി മജു ചിത്രം 'പെരുമാനി' നാളെ മുതൽ (2024 മെയ് 10) തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. സിനിമ കാണാൻ പ്രേക്ഷകരെ…

1 week ago

പ്രതീക്ഷയുണർത്തി, വ്യത്യസ്തമായ വേഷപ്പകർച്ചകളോടെ ‘പെരുമാനി’ മെയ് 10ന് റിലീസ്

പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'അപ്പൻ'ന് ശേഷം മജു സംവിധാനം ചെയ്യുന്ന 'പെരുമാനി' റിലീസിനൊരുങ്ങുന്നു. മെയ് 10ന് ചിത്രം തിയറ്ററുകളിലെത്തും. സണ്ണി…

1 week ago

This website uses cookies.