ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരു ഫാമിലി ത്രില്ലർ കൂടെയെത്തുകയാണ്. ത്രില്ലർ ചിത്രങ്ങളുടെ മാസ്റ്റർ ആയ ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന, അദ്ദേഹത്തിന്റെ ചീഫ് അസോസിയേറ്റായി വർഷങ്ങളായി ജോലി ചെയ്തിട്ടുള്ള സുധീഷ് രാമചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്ത ‘ഇനി ഉത്തരം’ ഒക്ടോബർ ഏഴിന് റിലീസിന് ഒരുങ്ങുകയാണ്. മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് നേടിയ അപർണ ബാലമുരളി പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ ട്രയ്ലർ സൂപ്പർ ഹിറ്റായി മാറിയിരുന്നു. സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമായി ഒരുക്കിയ ഇനി ഉത്തരം പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു സസ്പെൻസ് ത്രില്ലർ സിനിമയായിരിക്കുമെന്ന സൂചനയാണ് ഇതിന്റെ ട്രെയ്‌ലർ നമ്മുക്ക് തന്നത്. ഈ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് രഞ്ജിത്ത് -ഉണ്ണി എന്ന ഇരട്ട തിരക്കഥകൃത്തുകളാണ്.
ജാനകി എന്ന കഥാപാത്രമായി അപർണ എത്തുന്ന ഈ ചിത്രത്തിന്റെ ടാഗ് ലൈൻ എല്ലാ ഉത്തരത്തിനും ഓരോ ചോദ്യം ഉണ്ടാകുമെന്നാണ്. സിദ്ധാർത്ഥ് മേനോൻ അപർണയുടെ നായകനായി എത്തുന്ന ഇനി ഉത്തരത്തിൽ ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നത്. രവിചന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിലെ വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഈണം നൽകിയത് ഹൃദയത്തിലെ മനോഹരമായ ഗാനങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന ഹിഷാം അബ്‍ദുൽ വഹാബാണ്. എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ജിതിൻ ഡി കെയാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.