[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കുടുംബവും കുട്ടികളുമായി ഒരുമിച്ച് കാണാം; ക്ലീൻ യു സർട്ടിഫിക്കറ്റുമായി സാറ്റർഡേ നൈറ്റ്

യുവ താരം നിവിൻ പോളിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ റോഷൻ ആൻഡ്രൂസ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ സാറ്റർഡേ നൈറ്റിന്റെ സെൻസറിങ് പൂർത്തിയായി. ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആദ്യാവസാനം ചിരിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് ഫൺ റൈഡാണ് ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ടീസർ, ട്രൈലെർ, ഇതുവരെ പുറത്ത് വന്ന പോസ്റ്ററുകൾ എന്നിവ നമ്മളോട് പറയുന്നത്. ചിത്രത്തിന്റെ ഒഫീഷ്യൽ റിലീസ് ഡേറ്റ് ഉടനെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഒക്ടോബർ ഏഴിന് ഈ ചിത്രം റിലീസ് ചെയ്യാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. നിവിൻ പോളിക്കൊപ്പം അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീനാഥ് , സാനിയ ഇയ്യപ്പൻ എന്നിവരും വേഷമിടുന്ന ഈ ചിത്രം ഒരു കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

എ ബി സി ഡി, അനുരാഗ കരിക്കിൻ വെള്ളം എന്നിവ രചിച്ച നവീൻ ഭാസ്കർ തിരക്കഥ രചിച്ച ഈ ബിഗ് ബഡ്ജറ്റ് ചിത്രം വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ് നിർമ്മിച്ചിരിക്കുന്നത്. സ്റ്റാൻലി എന്ന് പേരുള്ള കഥാപാത്രമായാണ് നിവിൻ പോളി ഇതിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു സംഘം പഴയ ചങ്ങാതിമാർ ഒരിടവേളയ്ക്ക് ശേഷം ഒരുമിച്ചു കൂടുന്നതും, ആ ഒത്തുചേരലിന് ശേഷം അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ ചില കാര്യങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുക. അസ്‌ലം കെ പുരയിൽ ദൃശ്യങ്ങളൊരുക്കിയ ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ജേക്സ് ബിജോയ്, എഡിറ്റ് ചെയ്തത് ടി ശിവാനന്ദേശ്വരൻ എന്നിവരാണ്. ഇതിലെ ഒരു ഗാനം ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്ത് വരികയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

7 days ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.