ധനുഷിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ റായനിൽ അപർണ ബാലമുരളി പ്രധാന കഥാപാത്രമാകുന്നു. ധനുഷിന്റെ കരിയറിലെ അൻപതാമത്തെ ചിത്രമാണ് ‘റായൻ’. ചിത്രത്തിൽ ധനുഷിന്റെ ചേട്ടനായി അഭിനയിക്കുന്നത് സുദീപ് കൃഷ്ണനാണ്. സുദീപിന്റെ നായികയായാണ് അപർണ ബാലമുരളി ബിഗ് സ്ക്രീനിൽ എത്തുക.
ക്യാപ്റ്റൻ മില്ലറിന് വേണ്ടി ധനുഷ് മുടി നീട്ടി വേറിട്ട ഗെറ്റപ്പിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ റായനുവേണ്ടി അദ്ദേഹം തല മൊട്ടയടിച്ച് വേറിട്ട മേക്കോവർ നടത്തിയിരിക്കുകയാണ്. മൂന്ന് സഹോദരന്മാരെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻറെ കഥ വികസിക്കുന്നത്. ജൂലൈ ഒന്നോടു കൂടി ചിത്രത്തിൻറെ ചിത്രീകരണം ചെന്നൈയിൽ ആരംഭിക്കും. 90 ദിവസമാണ് നിലവിൽ ചിത്രീകരണം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിംപ്‌സ് വീഡിയോ ഉടൻ തന്നെ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രം ഒരു റിവഞ്ച് ഡ്രാമ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകുന്നത് എ ആർ റഹ്മാൻ ആണ്. എസ്.ജെ. സൂര്യ, ദുഷാര വിജയൻ, കാളിദാസ് ജയറാം എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. അതേസമയം അപർണ ബാലമുരളി നായികയായെത്തുന്ന ധൂമം ജൂൺ 23ന് തിയേറ്ററുകളിലെത്തും.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.