[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രതീക്ഷയുണർത്തി ജനപ്രിയ നായകന്റെ ‘വോയിസ് ഓഫ് സത്യനാഥൻ’ ടീസർ പുറത്ത്

നീണ്ട മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം ദിലീപ്  ചിത്രം’ വോയിസ് ഓഫ് സത്യനാഥൻ’ തിയേറ്ററുകളിൽ എത്തുന്നു. പൂർണമായും കോമഡി ത്രില്ലർ ട്രാക്കിലൊരുങ്ങുന്ന  ചിത്രം സംവിധാനം ചെയ്യുന്നത് റാഫിയാണ്.  മലയാള സിനിമയ്ക്ക് നിരവധി സൂപ്പർ ഡ്യൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ദിലീപ് – റാഫി കൂട്ടുകെട്ട് വീണ്ടും തീയറ്ററിൽ കാണാൻ സാധിക്കുന്നതിൽ ആരാധകരും ആകാംക്ഷയിലാണ്. ജൂലൈ 14നു റിലീസിനെത്തുന്ന ചിത്രത്തിൻറെ രണ്ടാമത്തെ ടീസർ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.

ചിത്രത്തിൻറെ കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്നത് റാഫി തന്നെയാണ്. ജോജു ജോർജ്,  അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ,  ജഗപതി ബാബു,വീണാ നന്ദകുമാർ, ജാഫർ സാദിഖ്, സിദ്ദിഖ്,അലൻസിയർ ലോപ്പസ്,ജോണി ആന്റണി,  ഫൈസൽ, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം,ഉണ്ണിരാജ, സ്മിനു സിജോ, തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽഎന്നിവർ ചേർന്നാണ് വോയിസ് ഓഫ് സത്യനാഥൻ നിർമിക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് സ്വരുപ് ഫിലിപ്പും സംഗീതം അങ്കിത് മേനോനും എഡിറ്റിംഗ് ഷമീർ മുഹമ്മദുമാണ്.

2019 ൽ പുറത്തിറങ്ങിയ ‘മൈ സാന്റയാണ് ദിലീപിൻറെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ തീയറ്റർ ചിത്രം. അതിനുശേഷം ‘കേശു ഈ വീടിൻറെ നാഥൻ’ ഓ ടി ടി പ്ലാറ്റ്ഫോമിലൂടെ ആയിരുന്നു പുറത്തിറക്കിയത്. സമീപകാലത്ത് തട്ടാശ്ശേരിക്കൂട്ടം ചിത്രത്തിൽ അതിഥി വേഷത്തിലും ദിലീപ് എത്തിയിരുന്നു. വോയിസ് ഓഫ് സത്യനാഥന് ശേഷം പ്രേക്ഷകർ ഏറ്റവും അധികം കാത്തിരിക്കുന്നത് ബാന്ദ്രയുടെയും പറക്കും പപ്പന്റെയും റിലീസിനാണ്. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന D148, വിനീത് കുമാർ സംവിധാനം ചെയ്യുന്ന D149, നിസാം ബഷീർ ചിത്രം, തുടങ്ങി നാലിലധികം ദിലീപ് ചിത്രങ്ങൾ നിലവിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.