പ്രണവ് മോഹൻലാൽ നായകനായി, വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഹൃദയം ഇപ്പോൾ മഹാവിജയമാണ് നേടുന്നത്. ഈ അടുത്തകാലത്തെങ്ങും ഒരു മലയാള സിനിമയ്ക്കു ഇത്ര മികച്ച പ്രേക്ഷക- നിരൂപക പ്രശംസയും വരവേൽപ്പും നേടാൻ കഴിഞ്ഞിട്ടില്ല. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും അഭൂതപൂർവമായ ജനക്കൂട്ടമാണ് ഹൃദയം കാണാൻ തീയേറ്ററുകളിൽ എത്തുന്നത്. പ്രണവ് മോഹൻലാൽ നടത്തിയ ഗംഭീര പ്രകടനവും വിനീത് ശ്രീനിവാസന്റെ മനോഹരമായ തിരക്കഥയും സംവിധാനവുമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. ഇവർക്കൊപ്പം ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവർ നടത്തിയ പ്രകടനവും ഹിഷാം അബ്ദുൽ വഹാബ് ഈണം നൽകിയ ഗാനങ്ങളും വലിയ കയ്യടിയാണ് നേടുന്നത്, അശ്വത് ലാൽ, ജോണി ആന്റണി എന്നിവരും വലിയ ശ്രദ്ധ നേടുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തേയും, പ്രണവ്, വിനീത് എന്നിവരേയും അഭിനന്ദിച്ചു കൊണ്ട് സംവിധായകൻ അൻവർ റഷീദ് കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്.
അദ്ദേഹം തന്റെ ഫേസ്ബുക് പേജിൽ കുറിച്ചത് ഇങ്ങനെ, ഹൃദയം കൊണ്ടെഴുതുന്ന കവിത, പ്രണയാമൃതം അതിൻ ഭാഷ -ശ്രീകുമാരൻ തമ്പി (സിനിമ – അക്ഷരത്തെറ്റ്). വിനീത് ശ്രീനിവാസന്റെ ഏറ്റവും മികച്ച സിനിമ. പ്രണവ് മോഹൻലാലിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ്. നട്ടെല്ലാവുന്ന സംഗീതം ഹെഷാം അബ്ദുൾ വഹാബ്. തീയേറ്ററുകൾക്ക് മെറിലാന്റ് സിനിമാസിന്റെ കൊറോണക്കാലത്തെ സമ്മാനം. ഹൃദയം A MUST WATCH. ഒരുപിടി ഗംഭീര ചിത്രങ്ങൾ മലയാള സിനിമാ പ്രേമികൾക്ക് സമ്മാനിച്ച അൻവർ റഷീദ് ഏറെ ആരാധകരുള്ള സംവിധായകനാണ്. അദ്ദേഹം കുറിച്ച ഈ വാക്കുകൾ ഹൃദയം ടീമിന് കിട്ടാവുന്ന ഏറ്റവും വലിയ അഭിനന്ദനങ്ങളിൽ ഒന്നാണെന്നാണ് പ്രേക്ഷകർ പറയുന്നത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.