ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്‌ഷന്‍സിന്റേയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി. എന്നിവർ ചെന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലെ പ്രമുഖ താരങ്ങളും ഇതിൽ വേഷമിടുന്നു. തമിഴിൽ നിന്ന് പ്രകാശ് രാജ്, തെലുങ്കിൽ നിന്ന് മകരന്ദ് ദേശ്പാണ്ഡെ, ജഗപതി ബാബു, ബോളിവുഡിൽ നിന്ന് അനുപം ഖേർ എന്നിവരാണ് ഈ ചിത്രത്തിന്റെ താരനിരയിൽ ഉള്ളത്. മലയാളത്തിൽ നിന്ന് ദിലീപിനൊപ്പം . ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും ഇതിൽ വേഷമിടുന്നു.
ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ജിതിൻ സ്റ്റാനിലസ് ആണെങ്കിൽ, ഇതിനു വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. സംവിധായകൻ റാഫി തന്നെയാണ് ഇതിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത്. ഷമീർ മുഹമ്മദ് ആണ് വോയ്സ് ഓഫ് സത്യനാഥൻ എഡിറ്റ് ചെയ്യുന്നത്. 1990ൽ മോഹൻലാലിനെ നായകനാക്കി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലം എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളത്തിലെത്തിയ അനുപം ഖേർ, അതിനു ശേഷം 2001 ഇൽ മോഹൻലാൽ തന്നെ നായകനായ പ്രജയിലൂടെ വീണ്ടും മലയാളത്തിലെത്തി. പിന്നീടദ്ദേഹമഭിനയിച്ച മലയാള ചിത്രം 2011 ഇൽ റിലീസ് ചെയ്ത മോഹൻലാൽ- ബ്ലെസ്സി ചിത്രമായ പ്രണയമാണ്. അതിനു ശേഷം നയന, കളിമണ്ണ് എന്നീ മലയാള ചിത്രങ്ങളിലും വേഷമിട്ട അദ്ദേഹം ഒരു വലിയ ഇടവേളയ്ക്കു ശേഷമാണു വോയിസ് ഓഫ് സത്യനാഥനിലൂടെ മലയാളത്തിലേക്ക് തിരിച്ചു വരുന്നത്.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്‌സ് (ഹസ്സൻ മീനു അസോസിയേറ്റ്‌സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.