അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാൽവെപ്പ് നടത്തിയ നടത്തിയ നടനാണ് ആന്റണി വർഗ്ഗീസ്. തന്റെ ആദ്യ ചിത്രത്തിന്റെ വലിയ വിജയം ആന്റണി വർഗീസ് എന്ന യുവനടൻ മലയാള സിനിമ പ്രേക്ഷകർക്ക് പെട്ടന്ന് തന്നെ സുപരിചിതനായി മാറി. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിലൂടെ ആന്റണി വർഗീസ് വീണ്ടും നായകനായി മലയാളികൾക്ക് മുൻപിൽ എത്തിയിരുന്നു. ഈസ്റ്റർ റിലീസായി എത്തിയ ചിത്രം വളരെ മികച്ച പ്രേക്ഷക പ്രതികരണം നേടി വലിയ വിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ആന്റണി വർഗ്ഗീസ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. താൻ വിജയ് സേതുപതിയുടെ ഒരു കടുത്ത ആരാധകനാണെന്നും അദ്ദേഹം ചെയ്യുന്നതുപോലെയുള്ള വേഷങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണെന്നും ആന്റണി വർഗ്ഗീസ് പറയുകയുണ്ടായി. അത്തരം മികച്ചതും വ്യത്യസ്തവുമായ വേഷങ്ങൾക്കായി താൻ കാത്തിരിക്കുകയാണെന്നും ആന്റണി വർഗീസ് പറഞ്ഞു. നിരവധി കഥകൾ തേടി വരുന്നുണ്ടെങ്കിലും അത്തരം ഒരു വ്യത്യസ്‌ത ചിത്രം തേടിയെത്തുകയാണ് എങ്കിൽ ഉടൻ തന്നെ ചെയ്യുമെന്നും ആന്റണി വർഗീസ് അഭിമുഖത്തിൽ പറഞ്ഞു.
നായകനായി എത്തിയ ആദ്യ രണ്ട് ചിത്രവും വൻവിജയം ആയതോടെ മലയാള സിനിമയിൽ തന്റെ നായകസ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് ആന്റണി വർഗ്ഗീസ്. അങ്കമാലി ഡയറിസ് എന്ന സിനിമ സംവിധായകനായ ലിജോ ജോസ് പല്ലിശ്ശേരിയുടെ ശിഷ്യൻ ടിനു പാപ്പച്ചനാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ സംവിധാനം ചെയ്തത്. മലയാളത്തിൽ ഇന്നേവരെ കാണാത്ത വ്യത്യസ്ത സിനിമാനുഭവം തീർത്ത ചിത്രം ഇതിനോടകം തന്നെ സൂപ്പർതാര ചിത്രങ്ങളെയും കടത്തിവെട്ടി മുന്നേറുകയാണ്. ആൻറണി വർഗീസിനൊപ്പം വിനായകൻ, ചെമ്പൻ വിനോദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബി. സി ജോഷിയാണ് ചിത്രത്തിൻറെ നിർമ്മാതാവ്. സംവിധായകനായ ബി. ഉണ്ണികൃഷ്ണൻ വിതരണത്തിനെത്തിച്ച ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുന്നു.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.