ഈസ്റ്റർ വിഷു റിലീസായി തീയറ്ററുകളിലെത്തിയ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം പരോൾ കുടുംബപ്രേക്ഷകരുടെ മികച്ച പിന്തുണ നേടി മുന്നേറുകയാണ്. ആദ്യ ദിവസം സമ്മിശ്ര പ്രതികരണങ്ങളാണ് വന്നിരുന്നതെങ്കിൽ ചിത്രം പിന്നീട് കുടുംബപ്രേക്ഷകർ ഏറ്റെടുക്കുന്നതാണ് കണ്ടത്. വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രം അവധി ദിവസമായ ശനിയും ഞായറും വളരെ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയുണ്ടായി. പല തീയറ്ററുകളിലും ഹൗസ്ഫുൾ ഷോസുമായി ചിത്രം കഴിഞ്ഞവാരം മുന്നേറി. വേനലവധിയും വിഷുവും ആയതിനാൽ തന്നെ തുടർ ദിവസങ്ങളിൽ ചിത്രത്തിന് വലിയ തിരക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്ത ചിത്രമാണ് പരോൾ. ചിത്രത്തിൽ സഖാവ് അലക്സ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.
അടിവാരം എന്ന മലയോര ഗ്രാമത്തിലെ ഒരു കർഷകനായ ഒരു കുടുംബനാഥന്റെ കഥയാണ് ചിത്രം പറയുന്നത്. ജനങ്ങൾക്കേവർക്കും പ്രിയങ്കരനായ സഖാവ് അലക്സിന് തന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില തെറ്റുകൾ, അദ്ദേഹത്തെ തടവറയിലേക്ക് എത്തിക്കുന്നു. തടവുപുള്ളിയായി മലയാളി പ്രേക്ഷകരെ എന്നും അത്ഭുദപ്പെടുത്തുന്ന മമ്മൂട്ടി, ഈ ചിത്രത്തിലും വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇമോഷണൽ രംഗങ്ങൾ ആയാലും മാസ് ആക്ഷൻ രംഗങ്ങൾ ആയാലും എല്ലാം തന്നെ അദ്ദേഹം അലക്സിനെ പൂർണ്ണതയിലെത്തിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ജയിൽ വാർഡൻ കൂടിയായിരുന്ന അജിത്ത് പൂജപ്പുരയാണ് ജയിൽ പശ്ചാത്തലമാക്കി ഒരുക്കിയ ഈ ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. സ്പാനിഷ് മസാല ഉസ്താദ് ഹോട്ടൽ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള ലോകനാഥൻ ആണ് ചിത്രത്തിന് ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഇനിയ, മിയ, സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്റണി ഡിക്രൂസാണ് ചിത്രത്തിന്റെ നിർമ്മാതാവ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.