സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അജിത് നായകനായ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ വീരം, വേതാളം, വിശ്വാസം എന്നിവ ഒരുക്കിയ സംവിധായകൻ ശിവ ആണ് ഈ പുതിയ സൂപ്പർ സ്റ്റാർ ചിത്രം ഒരുക്കിയിരിക്കുന്നത്. അണ്ണാത്തെ എന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് രാവിലെ പുറത്തു വന്നിരുന്നു. വലിയ പ്രേക്ഷക ശ്രദ്ധയാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേടിയെടുത്തത്. ദീപാവലി റിലീസ് ആയി നവംബർ നാലു വ്യാഴാഴ്ച ഈ ചിത്രം റിലീസ് ചെയ്യുമെന്നും ഫസ്റ്റ് ലുക്ക് പോസ്റ്റർ വഴി പ്രഖ്യാപിച്ചു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. സൂപ്പർ സ്റ്റാർ ആരാധകരെ ഹരം കൊള്ളിക്കുന്ന ഒരു മോഷൻ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത് സൂപ്പർ സ്റ്റാറിന്റെ ഗംഭീര സ്ക്രീൻ പ്രസൻസിനും കിടിലൻ ഡയലോഗുകൾക്കുമൊപ്പം ഡി ഇമ്മൻ ഒരുക്കിയ ഗംഭീര പശ്ചാത്തല സംഗീതവും ഈ മോഷൻ പോസ്റ്ററിന്റെ ഹൈലൈറ്റ് ആണ്.
സൺ പിക്ചേഴ്സ് നിർമ്മിച്ചിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻ താര, കീർത്തി സുരേഷ്, മീന, ഖുശ്‌ബു സുന്ദർ, പ്രകാശ് രാജ്, ബോളിവുഡ് താരം ജാക്കി ഷെറോഫ്, ജഗപതി ബാബു, സൂരി എന്നിവരും അഭിനയിക്കുന്നുണ്ട്. ഈ ചിത്രം എഡിറ്റ് ചെയ്തത് റൂബനും ഇതിനു വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു വെട്രിയും ആണ്. വലിയ പ്രതീക്ഷയോടെ സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ഈ ചിത്രം സംവിധായകൻ ശിവ, സവാരി മുത്തു, ആന്റണി ഭാഗ്യരാജ്, ചന്ദ്രൻ പച്ചൈമുത്തു എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. അജിത് നായകനായ വലിമയ് എന്ന ചിത്രവുമായി അണ്ണാത്തെ ബോക്സ് ഓഫിസ് പോരാട്ടം നടത്തുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.