ഇന്ത്യൻ സിനിമയുടെ ഷോ മാൻ എന്നറിയപ്പെടുന്ന സംവിധായകൻ ആണ് ഷങ്കർ. രജനികാന്ത്- അക്ഷയ് കുമാർ ടീമിനെ വെച്ച് ഒരുക്കിയ എന്തിരൻ 2 എന്ന ചിത്രത്തിന് ശേഷം ഇപ്പോൾ ഉലക നായകൻ കമൽ ഹാസനെ നായകനാക്കി ഇന്ത്യൻ 2 എന്ന ചിത്രം ഒരുക്കുകയാണ് ഷങ്കർ. ഷങ്കർ തന്നെ ഏകദേശം 23 വർഷങ്ങൾക്കു മുൻപ് ഒരുക്കിയ ഇന്ത്യൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് ഈ പുതിയ ചിത്രം. കമൽ ഹാസന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രം ആയേക്കാം എന്ന് റിപ്പോർട്ടുകൾ വരുന്ന ഇന്ത്യൻ 2 ഇൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബോളിവുഡ് നടൻ അനിൽ കപൂർ ഈ ചിത്രത്തിന്റെ താര നിരയിൽ എത്തി കഴിഞ്ഞു. വില്ലൻ വേഷത്തിൽ ആണ് അനിൽ കപൂർ അഭിനയിക്കുന്നത് എന്നാണ് സൂചന.
പതിനെട്ടു വർഷങ്ങൾക്കു മുൻപ് ഷങ്കർ സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ നായകിൽ അനിൽ കപൂർ ആയിരുന്നു നായകൻ. ഷങ്കർ തന്നെ തമിഴിൽ ഒരുക്കിയ മുതൽവൻ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക് ആയിരുന്നു അത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഇന്ത്യൻ 2 ഇൽ ഇവർക്കൊപ്പം കാജൽ അഗർവാൾ, സിദ്ധാർഥ്, രാകുൽ പ്രീത് സിങ്, വിവേക്, ഡൽഹി ഗണേഷ്, സമുദ്രക്കനി, നെടുമുടി വേണു, ബോബി സിംഹ എന്നിവരും അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. അടുത്ത വർഷം പകുതിയോടെ ഈ ചിത്രം റിലീസ് ചെയ്യും എന്നാണ് സൂചന.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.