ടോവിനോ തോമസിനെ നായകനാക്കി പ്രശസ്ത സംവിധായകൻ സലിം അഹമ്മദ് ഒരുക്കിയ ആൻഡ് ദി ഓസ്കാർ ഗോസ് റ്റു എന്ന ചിത്രം ഇപ്പോൾ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിക്കൊണ്ട് മുന്നേറുകയാണ്. സലിം അഹമ്മദ് സംവിധാനം ചെയ്ത നാലാമത്തെ ചിത്രമാണ് ആൻഡ് ദി ഓസ്കാർ ഗോസ് റ്റു. ഇസാക് എന്ന സിനിമാ സംവിധായകന്റെ വേഷത്തിൽ ടോവിനോ ഗംഭീര പ്രകടനം കാഴ്ച വെച്ചപ്പോൾ, ഈ ചിത്രത്തിൽ വളരെ ചെറിയ ഒരു കഥാപാത്രം ആയി വന്നു പ്രേക്ഷകരെ വിസ്മയിപ്പിച്ച നടൻ ആണ് വെട്ടുക്കിളി പ്രകാശൻ. ഒരു സീനിലെ അദ്ദേഹം പ്രത്യക്ഷപ്പെടുന്നുള്ളു എങ്കിലും ആ ഒരു രംഗം കൊണ്ട് അദ്ദേഹം പ്രേക്ഷകരുടെ മനസ്സിലെത്തി.
വളരെ വൈകാരികമായ ആ രംഗം അത്രമാത്രം സ്വാഭാവികമായും ആസ്വാദകന്റെ മനസ്സിനെ സ്പർശിക്കുന്ന രീതിയിലുമാണ് അദ്ദേഹം അവതരിപ്പിച്ചത്. ഇപ്പോൾ അദ്ദേഹം ഈ ചിത്രത്തിനും അതിലെ പ്രകടനത്തിന് തനിക്കും ലഭിക്കുന്ന പ്രശംസയിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ്. ആൻഡ് ദി ഓസ്കാർ ഗോസ് റ്റു എന്ന ചിത്രം ഒരു കവിത പോലെ മനോഹരം ആണെന്നും യാതൊരു വിധ മുൻവിധികളും ഇല്ലാതെ പ്രേക്ഷകർക്ക് സമീപിക്കാവുന്ന ഒരു ചലച്ചിത്ര കാവ്യം ആണ് ഈ ചിത്രമെന്നും അദ്ദേഹം പറയുന്നു. ഇതൊരു ഓഫ്‌ബീറ്റ് ചിത്രമല്ല എന്നും, പ്രേക്ഷകർക്ക് വിനോദം പകർന്നു നൽകി കൊണ്ട് തന്നെ ആഴവും പരപ്പുമുള്ള ഒരു കഥ പറയുന്ന ചിത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. അനു സിതാര, ശ്രീനിവാസൻ, ലാൽ, സിദ്ദിഖ്, വിജയ രാഘവൻ , സലിം കുമാർ എന്നിവരും ഈ ചിത്രത്തിലെ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. ഹൗസ് ഫുൾ, ഫാസ്റ്റ്…
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ 44 ന്റെ ടൈറ്റിൽ ടീസർ റിലീസായി. റെട്രോ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ…
ക്രിസ്തുമസ് റിലീസ് ചിത്രങ്ങളിൽ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ എക്സ്ട്രാ ഡീസന്റ് മൂവി. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയ…
This website uses cookies.