[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മലയാള സിനിമയുടെ അഭിമാനം ഉയർത്തിയ ഇന്ദ്രൻസിനു അഭിനന്ദനവുമായി സണ്ണി വെയ്ൻ..!

മലയാള സിനിമയിലെ പ്രശസ്ത നടനായ ഇന്ദ്രൻസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ സംസാര വിഷയം. ഡോക്ടർ ബിജു സംവിധാനം ചെയ്ത വെയിൽ മരങ്ങൾ എന്ന ചിത്രത്തിലൂടെ ലോകത്തെ വലിയ ചലച്ചിത്ര മേളകളിൽ ഒന്നായ ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ റെഡ് കാർപെറ്റ് വെൽകം കിട്ടിയ നടനായി മാറി ഇന്ദ്രൻസ്. അവിടെ ഈ വർഷം മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഏക ഇന്ത്യൻ ചിത്രവുമായിരുന്നു വെയിൽ മരങ്ങൾ. എന്നാൽ ഇന്ദ്രൻസ് ഇത്ര വലിയ നേട്ടം അവിടെ സ്വന്തമാക്കിയിട്ടും മലയാള സിനിമയോ സോഷ്യൽ മീഡിയയോ അത് ആഘോഷമാക്കിയില്ല എന്ന ഒരു ആരോപണം സിനിമാ സ്നേഹികൾക്കിടയിൽ നിന്നുണ്ടായി. പക്ഷെ ഈ വിവരം അറിഞ്ഞ സമയത്തു തന്നെ ഇന്ദ്രൻസിനെ  അഭിനന്ദിച്ചു ഫേസ്ബുക് പോസ്റ്റ് ഇട്ട മലയാളത്തിലെ യുവ താരം ആണ് സണ്ണി വെയ്ൻ.

അഭിമാനം എന്ന് പറഞ്ഞാണ് അദ്ദേഹം ഇന്ദ്രൻസിന്റെ ചിത്രം തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി പുറത്തു വിട്ടത്. ഏതായാലും ഇപ്പോൾ സോഷ്യൽ മീഡിയ ഇന്ദ്രൻസിന്റെ നേട്ടത്തിന് നേരെ കണ്ണ് തുറന്നിരിക്കുകയാണ്. ഏകദേശം ഇരുപതു വർഷം മുൻപ് മോഹൻലാലിന് ക്യാൻ ഫിലിം ഫെസ്റ്റിവലിൽ റെഡ് കാർപ്പറ്റ് വിരിച്ചു സ്വീകരണം നൽകിയിരുന്നു. മലയാള നടന്മാർക്ക് വളരെ അപൂർവമായി മാത്രം ലഭിച്ചിട്ടുള്ള ഒരു നേട്ടമാണ് ഇന്ദ്രൻസ് സ്വന്തമാക്കിയത്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം വരെ നേടിയെടുത്ത ഇന്ദ്രൻസ് ഇപ്പോൾ കാമ്പുള്ള വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേമികളെ വിസ്മയിപ്പിക്കുകയാണ്. ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രം ആയി എത്തുന്ന ഒട്ടേറെ ചിത്രങ്ങൾ ആണ് ഇപ്പോൾ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

3 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.