[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മണി രത്‌നം ചിത്രത്തിൽ ജയറാമും; ഒരു വർഷത്തേക്ക് ജയറാം മലയാളത്തിൽ ഇല്ലെന്നു റിപ്പോർട്ട്..!

ഇന്ത്യൻ സിനിമയുടെ മാസ്റ്റർ ഡയറക്ടർ ആയ മണി രത്‌നം ചെക്ക ചിവന്ത വാനം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം തന്റെ പുതിയ ചിത്രം തുടങ്ങാൻ പോവുകയാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹം ഇനി ചെയ്യാൻ പോകുന്നത് അദ്ദേഹത്തിന്റെ സ്വപ്ന ചിത്രമായ പൊന്നിയിൽ സെൽവൻ ആയിരിക്കും. വമ്പൻ താര നിര ആയിരിക്കും ഈ ചിത്രത്തിൽ അണിനിരക്കുക എന്നാണ് വാർത്തകൾ പറയുന്നത്. അതോടൊപ്പം മലയാള സിനിമാ പ്രേക്ഷകർക്ക് സന്തോഷം പകരുന്ന ഒരു വാർത്തയും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ഈ മണി രത്‌നം ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം ജയറാമും ഒരു നിർണ്ണായക വേഷം ചെയ്യും എന്നാണ് അറിയാൻ സാധിക്കുന്നത്. ഈ വാർത്ത സത്യമായാൽ, ജയറാം ആദ്യമായി അഭിനയിക്കാൻ പോകുന്ന മണി രത്‌നം ചിത്രമായിരിക്കും ഇത്.

ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ സ്റ്റേജിൽ ഉള്ള ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് മാസത്തിൽ തുടങ്ങും എന്നാണ് അറിയാൻ സാധിക്കുന്നത്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പട്ടാഭിരാമൻ, സനിൽ കളത്തിൽ ഒരുക്കിയ മാർക്കോണി മത്തായി എന്നീ ചിത്രങ്ങൾ ആണ് ജയറാമിന്റെ അടുത്ത റിലീസുകൾ. അതിനു ശേഷം ഒരു വർഷം കഴിഞ്ഞേ ജയറാമിന്റെ ഒരു മലയാള ചിത്രം എത്താൻ സാധ്യതയുള്ളൂ എന്നും സൂചന ഉണ്ട്. ഇപ്പോൾ അല്ലു അർജുൻ നായകനായ ഒരു തെലുങ്കു ചിത്രത്തിൽ ആണ് ജയറാം അഭിനയിക്കുന്നത്. അല്ലു അർജുന്റെ അച്ഛൻ ആയാണ് ജയറാം ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഏതായാലും മേൽപറഞ്ഞ മലയാള ചിത്രങ്ങൾ അല്ലാതെ പുതിയ ചിത്രങ്ങൾ ഒന്നും തന്നെ ജയറാം കമ്മിറ്റ് ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

4 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.