മോഡലിംഗ് രംഗത്ത് ഏറെ ശ്രദ്ധ നേടുകയും പിന്നീട് അഭിനയത്രിയായും അവതാരികയായും മലയാളികൾക്ക് ഇപ്പോൾ ഏറെ സുപരിചിതയായി മാറിയ വ്യക്തിയാണ് ജിസ്‌മ ജിജി. മധുരരാജയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലൂടെയാണ് ജിസ്‌മ ആദ്യമായി വൈറലാവുന്നത്. ജീവിതത്തിൽ ആദ്യമായി ഇന്റർവ്യൂ ചെയ്യുവാൻ അവസരം ലഭിച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയെയായിരുന്നു. ഏറെ ഭീതിയോടെ ഇരുന്ന ജിസ്‌മയെ മമ്മൂട്ടി ആശ്വസിപ്പിക്കുന്ന വിഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ഷെയ്ൻ നിഗമിന്റെ ഇന്റർവ്യൂയിലൂടെ ജിസ്‌മ വീണ്ടും ചർച്ചാവിഷയമായി മാറുകയായിരുന്നു. ഷെയ്ൻ വളരെ രസകരമായി പറഞ്ഞ അഭിപ്രായങ്ങളും ചിന്താഗതികളും അടങ്ങുന്ന അഭിമുഖത്തിലെ അവതാരികമാരിൽ ഒരാളായിരുന്നു ജിസ്‌മ. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ജിസ്‌മയുടെ ഞെട്ടിക്കുന്ന മേക്കോവറാണ് തരംഗം സൃഷ്ട്ടിക്കുന്നത്.
6 വർഷങ്ങൾക്ക് മുൻപ് 78 കിലോ ഉണ്ടായിരുന്ന ജിസ്‌മ ഇപ്പോൾ തന്റെ കഠിന പ്രയത്നം കൊണ്ട് 52 കിലോ ആയിരിക്കുകയാണ്. 26 കിലോ കുറക്കുകയും യാതൊരു തരത്തിൽ സാമ്യം തോന്നാത്ത മേക്കോവറാണ് നടത്തിയിരിക്കുന്നത്. ഭാവിയിൽ ഒരു സിനിമ നടിയാവണം എന്ന ആഗ്രഹത്തിന് തന്റെ രൂപം ഒരു തടസ്സമാവുമെന്ന് മനസ്സിലാക്കിയ ജിസ്‌മ വർഷങ്ങളോളം ഡയറ്റിങ്ങിലൂടെയും കഠിനമായ വർക്ഔട്ടിലൂടെ ഭാരം കുറക്കുകയായിരുന്നു. ഒരുപാട് ഹ്രസ്വ ചിത്രങ്ങളിലും താരം ഭാഗമായിട്ടുണ്ട്. ഷൈൻ ടോം ചാക്കോ നായകനായിയെത്തുന്ന തമി എന്ന ചിത്രത്തിൽ സെക്കൻഡ് ഹെറോയിനായി മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്താൻ ഒരുങ്ങുകയാണ് ജിസ്‌മ ജിജി. സൂര്യ മ്യുസിക്കിന്റെ ദാസനും വിജയനും എന്ന പരിപാടിയുടെ അവതാരികയായി ഇപ്പോൾ മിനി സ്ക്രീനിൽ നിറഞ്ഞു നിൽക്കുകയാണ് ജിസ്‌മ.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.