[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ആർക്ക് വേണ്ടിയാണ് സ്വന്തം ലൈഫ്‌ ഇല്ലാതെ ആക്കുന്നത്; പ്രതീക്ഷകൾ സമ്മാനിച്ച് ഷെയ്ൻ നിഗം ചിത്രം വെയിലിന്റെ ട്രെയ്‌ലർ

ഷെയ്ൻ നിഗമിനെ നായകനാക്കി ശരത്ത് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് വെയിൽ. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരുപാട് വിവാദങ്ങൾ സൃഷ്ട്ടിച്ച ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ യൂ ട്യൂബ് ചാനലിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. വളരെ റിയലിസ്റ്റിക്കായാണ് ട്രെയ്‌ലർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, ജെയിംസ് എലിയ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

ട്രെയ്‌ലറിൽ തന്നെ ഒരുപാട് ശ്രദ്ധ നേടാൻ സാധ്യതയുള്ള സംഭാഷണങ്ങൾ കാണാൻ സാധിക്കും. മനമേ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് ട്രെയ്‌ലർ ആരംഭിക്കുന്നത്. ഇഷ്ഖ് എന്ന ചിത്രത്തിന് ശേഷം ഷെയ്ൻ – ഷൈൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണ് വെയിൽ. സംവിധായകൻ ശരത്ത് തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥാ ഒരുക്കിയിരിക്കുന്നത്. ഷാസ് മുഹമ്മദാണ് വെയിലിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രവീൺ കുമാറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് പ്രവീൺ പ്രഭാകറാണ്.

ഷെയ്ൻ നിഗം വെയിൽ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഹയർ സ്റ്റൈൽ മാറ്റുകയും വേറെ ചിത്രത്തിലേക്ക് കമിറ്റ് ചെയ്യുവാൻ ഒരുങ്ങിയത്. നിർമ്മാതാവ് ജോബി ജോര്ജും – ഷെയ്ൻ നിഗമവും തമ്മിൽ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായെങ്കിലും അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ എല്ലാ പ്രശ്നങ്ങളും ഒത്തുതീർപ്പാക്കി ഷൂട്ടിങ് ഭംഗിയായി പൂർത്തിയാക്കുകയും ചെയ്തു. ഏറെ പ്രതീക്ഷ നൽകുന്ന വെയിലിന്റെ ട്രെയ്‌ലർ ഏറെ ശ്രദ്ധ നേടുകയാണ്. ഒ.ടി.ടി റിലീസ് ആയിരിക്കുമോ അതോ തീയറ്റർ റിലീസ് ആയിരിക്കുമോ എന്ന് സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.