മലയാള സിനിമയുടെ ജനപ്രിയ നായകനാണ് ദിലീപ്. നടനായും നിർമ്മാതാവും ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള വ്യക്തിയാണ് ദിലീപ്. മിമിക്രി രംഗത്തിൽ നിന്ന് സിനിമ മേഖലയ്ക്ക് അദ്ദേഹം കടന്ന് വരുകയായിരുന്നു. ഇപ്പോൾ മലയാള സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് ദിലീപ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ദിലീപിന്റെ പഴയൊരു വിഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്. പുതുമുഖങ്ങളെ സിനിമയിൽ കൊണ്ടുവന്നു സൂപ്പർസ്റ്റാറുകൾ ആക്കുവാൻ ആഗ്രഹമില്ലേ എന്ന് ദിലീപിനോട് പൊതുവേദിയിൽ ചോദിക്കുകയുണ്ടായി. വളരെ രസകരമായ മറുപടിയാണ് നടൻ അവതാരികയ്ക്ക് നൽകിയത്.
തന്നെ മലയാള സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ജയറാമേട്ടൻ ആണെന്നും അദ്ദേഹം മൂലം മലയാള സിനിമയ്ക്ക് ഒരു നായകനെ കിട്ടിയെന്ന് ദിലീപ് പറയുകയുണ്ടായി. ജയറാം ഒരാളെ സിനിമയ്ക്ക് നൽകിയപ്പോൾ താൻ അഞ്ച് പേരെ മലയാള സിനിമയ്ക്ക് നൽകിയിട്ടുണ്ടെന്ന് ദിലീപ് വ്യക്തമാക്കി. മലർവാടി ആർട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ അജു വർഗ്ഗീസ്, നിവിൻ പോളി, ഭഗത് തുടങ്ങിയ താരങ്ങൾക്കാണ് ദിലീപ് കൈതാങ്ങായത്. ഇനിയും അത്തരത്തിലുള്ള ചിത്രങ്ങൾ വന്നാൽ പുതുമുഖങ്ങൾ പിന്തുണയ്ക്കുമെന്നും കാരണം ഒരു കാലത്ത് താനും ഒരു പുതുമുഖം ആയിരുന്നു എന്ന് ദിലീപ് സൂചിപ്പിക്കുകയുണ്ടായി. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി അരങ്ങേറ്റം കുറിച്ച കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രം നിർമ്മിച്ചതും ദിലീപ് തന്നെയായിരുന്നു. ഒരു നിർമ്മാതാവ് എന്ന നിലയിൽ ഒരുപാട് യുവതാരങ്ങളെ ദിലീപ് മലയാള സിനിമയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.