കഴിഞ്ഞ ആഴ്ച റീലീസ് ചെയ്ത ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്ന കോമഡി ചിത്രം കുടുംബ പ്രേക്ഷകരുടെ നിറഞ്ഞ പിന്തുണയോടെ വലിയ വിജയത്തിലേക്ക് കുതിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. പ്രശസ്ത നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധായകന്റെ തൊപ്പിയണിഞ്ഞ ഈ ചിത്രം ഒരു ഗംഭീര ചിരി വിരുന്നു തന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ ചിത്രം ഒരു പക്കാ ഫാമിലി കോമഡി എന്റർടൈനേർ ആണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. പ്രിയദർശൻ, സിദ്ദിഖ്- ലാൽ ചിത്രങ്ങളുടെ മാതൃകയിൽ കഥ പറയുന്ന ഈ ചിത്രം യുവ പ്രേക്ഷകർക്കും കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരേ പോലെ ആസ്വാദ്യകരമായ രീതിയിൽ ആണ് ഹരിശ്രീ അശോകൻ ഒരുക്കിയിരിക്കുന്നത്.
നവാഗതരായ രഞ്ജിത്ത്, എബിൻ ,സനീഷ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ ഈ ചിത്രത്തിൽ വമ്പൻ താര നിര തന്നെയാണ് അണിനിരന്നിരിക്കുന്നത്. രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, ദീപക്, ബിജു കുട്ടൻ, അശ്വിൻ ജോസ്, സുരഭി സന്തോഷ്, മനോജ് കെ ജയൻ, ടിനി ടോം, രാഹുൽ മാധവ്, സൗബിൻ ഷാഹിർ, കലാഭവൻ ഷാജോൺ, സലീംകുമാർ, ഷിജു, കുഞ്ചൻ, സുരേഷ് കൃഷ്ണ, നന്ദലാൽ, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, ബൈജു സന്തോഷ്, അബു സലീം, ജോൺ കൈപ്പള്ളിൽ, ഹരിപ്രസാദ്, ബിനു, മമിത ബൈജു, മാല പാർവ്വതി, ശോഭ മോഹൻ, രേഷ്മ എന്നിവരെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട് ഈ ചിത്രത്തിൽ. ഗോപി സുന്ദർ, നാദിർഷ, അരുൺ രാജ് എന്നിവർ ഒരുക്കിയ സംഗീതവും ഏറെ മികവ് പുലർത്തി.
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്‌റ്റർ' സിനിമയിലെ പുതിയ ഗാനം റിലീസ് ആയി.…
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്‌ദേവ്…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ…
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
This website uses cookies.